| Friday, 14th May 2021, 12:52 pm

നന്ദി, ഞങ്ങളെപ്പോലെ ചിന്തിച്ചതിന്; വാക്‌സിനേഷന്‍ ഡയലര്‍ ടോണില്‍ കേന്ദ്രത്തെ വിമര്‍ശിച്ച ദല്‍ഹി ഹൈക്കോടതിയെ അഭിനന്ദിച്ച് മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ആളുകളോട് വാക്സിനേഷന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്രത്തിന്റെ ഡയലര്‍ ട്യൂണ്‍ സന്ദേശത്തെ വിമര്‍ശിച്ച ദല്‍ഹി ഹൈക്കോടതി നടപടിയെ അഭിനന്ദിച്ച് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. ഇതുപോലെ ചിന്തിച്ചതിന് നന്ദിയുണ്ട് എന്നായിരുന്നു മഹുവയുടെ പ്രതികരണം.

‘നിങ്ങള്‍ ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്നില്ല, പക്ഷേ നിങ്ങള്‍ ഇപ്പോഴും പറയുകയാണ് ആളുകള്‍ തീര്‍ച്ചയായും വാക്‌സിനെടുക്കണമെന്ന്. വാക്സിന്‍ ഇല്ലാതിരിക്കുമ്പോള്‍ ആര്‍ക്കാണ് വാക്സിന്‍ കിട്ടുക. എന്താണ് ആ സന്ദേശത്തിന്റെ അര്‍ത്ഥം,

നന്ദി ദല്‍ഹി ഹൈക്കോടതി. ഞങ്ങളെപ്പോലെ ചിന്തിച്ചതിന്,’ മഹുവ ട്വിറ്ററിലെഴുതി.

ആളുകളോട് വാക്സിനേഷന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഡയലര്‍ ട്യൂണ്‍ സന്ദേശത്തെ വിമര്‍ശിച്ചാണ് ദല്‍ഹി ഹൈക്കോടതി കഴിഞ്ഞദിവസം രംഗത്തെത്തിയത്.

ഒരാള്‍ ഓരോ തവണ ഫോണ്‍ ചെയ്യുമ്പോഴും നിങ്ങള്‍ ഫോണില്‍ പ്രകോപിപ്പിക്കുന്ന ഒരു സന്ദേശം പ്ലേ ചെയ്യുന്നു, കേന്ദ്രത്തില്‍ കയ്യില്‍ മതിയായ വാക്സിന്‍ ഇല്ലാത്തപ്പോള്‍ ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കണമെന്ന് എത്രനാള്‍ പറയാന്‍ കഴിയുമെന്ന് തങ്ങള്‍ക്കറിയില്ലെന്നും കോടതി പറഞ്ഞു.

ഒറ്റ സന്ദേശം ഇങ്ങനെ ആവര്‍ത്തിച്ച് കേള്‍പ്പിക്കുന്നതിന് പകരം അത്തരത്തിലുള്ള സന്ദേശങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

സാഹചര്യം അറിഞ്ഞുവേണം കേന്ദ്രം പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlights: Mahua Moitra Praises Delhi HC Criticism Aganist Central Government

We use cookies to give you the best possible experience. Learn more