കൊല്‍ക്കത്ത: ആളുകളോട് വാക്സിനേഷന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്രത്തിന്റെ ഡയലര്‍ ട്യൂണ്‍ സന്ദേശത്തെ വിമര്‍ശിച്ച ദല്‍ഹി ഹൈക്കോടതി നടപടിയെ അഭിനന്ദിച്ച് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. ഇതുപോലെ ചിന്തിച്ചതിന് നന്ദിയുണ്ട് എന്നായിരുന്നു മഹുവയുടെ പ്രതികരണം.
‘നിങ്ങള്‍ ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്നില്ല, പക്ഷേ നിങ്ങള്‍ ഇപ്പോഴും പറയുകയാണ് ആളുകള്‍ തീര്‍ച്ചയായും വാക്‌സിനെടുക്കണമെന്ന്. വാക്സിന്‍ ഇല്ലാതിരിക്കുമ്പോള്‍ ആര്‍ക്കാണ് വാക്സിന്‍ കിട്ടുക. എന്താണ് ആ സന്ദേശത്തിന്റെ അര്‍ത്ഥം,
നന്ദി ദല്‍ഹി ഹൈക്കോടതി. ഞങ്ങളെപ്പോലെ ചിന്തിച്ചതിന്,’ മഹുവ ട്വിറ്ററിലെഴുതി.
ആളുകളോട് വാക്സിനേഷന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഡയലര്‍ ട്യൂണ്‍ സന്ദേശത്തെ വിമര്‍ശിച്ചാണ് ദല്‍ഹി ഹൈക്കോടതി കഴിഞ്ഞദിവസം രംഗത്തെത്തിയത്.
“You have been playing that one irritating message on phone whenever one makes a call, that people should get vaccination, when you (Centre) don’t have enough vaccines. You should give it to everyone. “
Thank you Delhi HC. Been thinking the same thing
— Mahua Moitra (@MahuaMoitra) May 14, 2021