ന്യൂദല്‍ഹി: മഹുവ മൊയ്ത്ര എം.പിയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. പതിനേഴാം ലോക്‌സഭയില്‍ നിന്ന് മഹുവ മൊയ്ത്രയുടെ അംഗത്വം റദ്ദാക്കിയതായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുവാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. അദാനി ഗ്രൂപ്പിനെതിരെ ഹിരാനന്ദാനി ഗ്രൂപ്പിന് വേണ്ടി മഹുവ ചോദ്യങ്ങള്‍ ഉന്നയിച്ചു എന്ന ആരോപണം ലോക്‌സഭയില്‍ കൊണ്ടുവന്നത് നിഷികാന്ത് ദുബെ എം.പി ആയിരുന്നു.
മഹുവയുടെ പങ്കാളിയായിരുന്ന ആനന്ദ് ദേഹാദ്രായിയുടെ പരാതി ബി.ജെ.പി മഹുവക്കെതിരെ പ്രയോഗിക്കുകയായിരുന്നു.
മഹുവയെ പുറത്താക്കുന്നത് സംബന്ധിച്ച വോട്ടെടുപ്പിന് മുമ്പ് അവരെ സംസാരിക്കാന്‍ അനുവദിക്കാത്തത്തില്‍ പ്രതിഷേധിച്ച് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
content highlights: Mahua Moitra expelled from Lok Sabha