national news
മോദിയുടേയും അമിത് ഷായുടേയും സൈന്യത്തെ നിയന്ത്രിക്കാന്‍ കഴിയാത്ത വെറും പാവകള്‍; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മഹുവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 10, 07:28 am
Saturday, 10th April 2021, 12:58 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സി.എ.പി.എഫിനേയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

സംഭവത്തിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്റെയാണെന്ന് മഹുവ പറഞ്ഞു.

മോദിയുടെയും അമിത് ഷായുടെയും സൈന്യത്തെ നിയന്ത്രിക്കാന്‍ കഴിയാത്ത നിര്‍വാചന്‍ സദനിലെ പാവകളായ തെരഞ്ഞെടുപ്പ് കമ്മീഷനെ ഇന്ത്യ പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും മഹുവ പറഞ്ഞു.

പശ്ചിമ ബംഗാളിലെ നാലാം ഘട്ട വോട്ടെടുപ്പിനിടെയാണ് വ്യാപക അക്രമം നടന്നത്. ബംഗാളിലെ കുച്ച് ബീഹാര്‍ പ്രദേശത്താണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത.

പ്രദേശത്തെ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പി.ടി.ഐ, എ.എന്‍.ഐ പോലുള്ള വാര്‍ത്ത എജന്‍സികളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Mahua Moitra against Modi