ഭൂരിപക്ഷത്തിന്റെ മാത്രമായ ഒരു സര്‍ക്കാരും വളഞ്ഞുകൂപ്പുകുത്തിയ നീതിന്യായ കോടതിയും; നുഴഞ്ഞുകയറ്റക്കാരനെ കൊണ്ട് പ്രതിഷേധം ഇല്ലാതാക്കമെന്ന് കരുതേണ്ടെന്ന് മഹുവ
national news
ഭൂരിപക്ഷത്തിന്റെ മാത്രമായ ഒരു സര്‍ക്കാരും വളഞ്ഞുകൂപ്പുകുത്തിയ നീതിന്യായ കോടതിയും; നുഴഞ്ഞുകയറ്റക്കാരനെ കൊണ്ട് പ്രതിഷേധം ഇല്ലാതാക്കമെന്ന് കരുതേണ്ടെന്ന് മഹുവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th January 2021, 12:59 pm

കൊല്‍ക്കത്ത: നുഴഞ്ഞുകയറ്റക്കാരനായ ദീപ് സിദ്ദുവിനെ ഉപയോഗിച്ച് കര്‍ഷകരുടെ പോരാട്ടം ഇല്ലാതാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

ഭൂരിപക്ഷത്തിന്റേതു മാത്രമായ ഒരു സര്‍ക്കാരും വളഞ്ഞുകൂപ്പുക്കുത്തിയ നീതിന്യായ കോടതിയും പാദസേവ ചെയ്യുന്ന മാധ്യമങ്ങളും വ്യാജ വിവരങ്ങള്‍ സൃഷ്ടിക്കുകയും, പിന്തുണയ്ക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്നും മഹുവ പറഞ്ഞു.

കര്‍ഷകര്‍ കലാപകാരികളാണെന്നും തീവ്രവാദ പിന്തുണയുള്ളവരാണെന്നുമുള്ള വ്യാജ പ്രചരണം ബി.ജെ.പി വീണ്ടും പയറ്റുകയാണെന്നും എന്നാല്‍ ഇത്തവണ അത് നടക്കില്ലെന്നും മഹുവ പറഞ്ഞു.


റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ത്തിന്റെ ഉത്തരവാദിത്തം കര്‍ഷകര്‍ക്കരുടെ തലയില്‍ കെട്ടിവെക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങള്‍ക്കിടെയാണ് മഹുവയുടെ പ്രതികരണം. എന്നാല്‍ ചെങ്കോട്ടയിലേക്ക് ഒരു കൂട്ടം ആള്‍ക്കാരെ കൊണ്ടുപോയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു.

ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ ദീപ് സിദ്ദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഗുണ്ടാ നേതാവ് ലക്കാ സാധനേയും പ്രതിചേര്‍ത്തതായാണ് റിപ്പോര്‍ട്ട്.

ചെങ്കോട്ടയ്ക്കുള്ളില്‍ കയറിയ പ്രതിഷേധക്കാര്‍ സിഖ് മത പതാക കൊടിമരത്തില്‍ ഉയര്‍ത്തിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ കര്‍ഷകര്‍ ആരും അത്തരത്തിലുള്ള പ്രവൃത്തി നടത്തിയിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയതാണ്.

ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആള്‍ക്കാരാണ് ചെങ്കോട്ടയിലേക്ക് കടന്നതെന്നും പതാക ഉയര്‍ത്തിയതെന്നും പറഞ്ഞ കര്‍ഷകര്‍ ഇയാള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നും പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mahua Moitra against Deep sidhu