കൊല്‍ക്കത്ത: ഹിന്ദുക്കള്‍ അപകടത്തിലാണെന്ന ബി.ജെ.പിയുടെ പ്രചരണത്തിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. രാമനവമി മുതല്‍ ഹിന്ദുക്കള്‍ അപകടത്തിലാണെന്ന പ്രചരണമാണ് ബി.ജെ.പി നടത്തുന്നതെന്നും ഇത് 2024വരെ തുടരുമെന്നും മൊയ്ത്ര ട്വീറ്റ് ചെയ്തു.
‘ ഹിന്ദുക്കള്‍ അപകടത്തിലാണെന്ന പ്രചരണം രാമനവമി മുതല്‍ ബി.ജെ.പി നടത്തുകയാണ്. ഇനി ഇത് 2024 വരെ തുടരും. പാകിസ്ഥാന്‍ ആക്രമണവും, ഇന്ത്യയെ ഉന്നം വെച്ച് വിദേശ ശക്തികള്‍ നടത്തുന്ന അക്രമവും ഇത്തവണ മന്ദഗതിയിലാണ്.
അവരുടെ വിഡ്ഢിത്തം തെളിയിക്കാനുള്ള ആശ്രയം മാത്രമാണ് ഹിന്ദു കാര്‍ഡ്. മാതാ കാളി എന്റെ രാജ്യത്തെ രക്ഷിക്കൂ,’ എന്നാണ് അവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
The “Hindus are in danger” narrative started full flow by @BJP as of Ramnavami. Will go on till 2024.
Pak attack, Foreign forces targeting India bakwas running slow this time. Only fool-proof fallback is Hindu card.
Jai Maa Kali. Buddhi de maa. Save my country.
— Mahua Moitra (@MahuaMoitra) April 1, 2023
അതേസമയം രാമനവമി ആഘോഷത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ അക്രമാന്തരീക്ഷം ശനിയാഴ്ച സമാധാനപരമായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.