കൊല്‍ക്കത്ത: തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്തു അധികാരിയും മുകുള്‍ റോയിയും കൈക്കൂലി വാങ്ങുന്ന വീഡിയോ വീണ്ടും ചര്‍ച്ചയായതോടെ പ്രതിസന്ധിയിലായി ബി.ജെ.പി.
നാലുവര്‍ഷം മുമ്പ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ ബി.ജെ.പിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ഉള്‍പ്പെടെ പാര്‍ട്ടി അപ്‌ലോഡ് ചെയ്തിരുന്നു. ഈ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ബി.ജെ.പിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ യൂട്യൂബില്‍ നിന്ന് പ്രസ്തുത വീഡിയോ നീക്കം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് മഹുവ മൊയ്ത്ര രംഗത്തെത്തിയിരിക്കുന്നത്. സ്‌ക്രീന്‍ഷോട്ട് സഹിതമാണ് മഹുവയുടെ വിമര്‍ശനം.
” അപ്പോള്‍ നാരദയുടെ സ്റ്റിംഗ് വീഡിയോ അവരുടെ യൂട്യൂബ് ചാനലില്‍ നിന്ന് നീക്കം ചെയ്തു. അമിത് ഷാ ബംഗാളില്‍ മാജിക്കല്‍ അലക്ക് തുടങ്ങി. ബി.ജെ.പിയില്‍ ചേര്‍ന്ന് അലക്കി വെളിപ്പിക്കൂ,” മഹുവ പരിഹസിച്ചു.
എന്നാല്‍, ബംഗാള്‍ ബി.ജെ.പിയുടെ യൂട്യൂബ് ചാനലില്‍ ഇപ്പോഴും വീഡിയോ ഉണ്ടെന്ന് മറ്റു ചിലര്‍ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
മുകുള്‍ റോയ്, സുവേന്തു അധികാരി എന്നിവര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ 2016ല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുവന്നിരുന്നു. അന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ ബി.ജെ.പി ഇത് വലിയ രാഷ്ട്രീയ ആയുധമാക്കുകയും സ്റ്റിങ് ഓപറേഷന്റെ വീഡിയോ ദൃശ്യങ്ങള്‍ ബി.ജെ.പിയുടെ ബംഗാള്‍ ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Bengal Sting Operation Updates; Mahua Moitara slams Amithshah