കൊല്‍ക്കത്ത: ഔട്ട് ലുക്ക് ഗ്രൂപ്പിനേയും മോദിയേയും വിമര്‍ശിച്ച് തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
ഔട്ട് ലുക്ക് എഡിറ്റര്‍ ഇന്‍ ചീഫിനെ കമ്പനി പുറത്താക്കിയതിന് പിന്നാലെയാണ് മഹുവയുടെ വിമര്‍ശനം.
യു.പി മുഖ്യമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ വാര്‍ത്ത നല്‍കാന്‍ ധൈര്യം കാണിച്ചതിന് ഔട്ട് ലൂക്ക് അതിന്റെ എഡിറ്റര്‍ ഇന്‍ ചീഫിനെ പുറത്താക്കിയെന്നും ഇപ്പോള്‍ രണ്ടാമത്തെ എഡിറ്ററും രാജിവെച്ചെന്നും മഹുവ പറഞ്ഞു.
തങ്ങളെ പ്രശംസിച്ച് ജോലിയെടുക്കുന്നതിന് മുട്ടില്‍ പാഡ് കെട്ടിയ എഡിറ്റര്‍മാരെ ഗോഡി മീഡിയ ഉടന്‍ നല്‍കേണ്ടി വരുമെന്നും മഹുവ പരിഹസിച്ചു.
യു.പിയിലെ കഴിഞ്ഞ സര്‍ക്കാരുകളുടെ ഭരണത്തില്‍ ‘അബ്ബാ ജാന്‍’ വിളിക്കുന്നവര്‍ക്ക് മാത്രമാണ്‌റേഷന്‍ ലഭിച്ചിരുന്നതെന്ന മുഖ്യമന്ത്രി ആദിത്യനാഥ് പൊതുയോഗത്തില്‍ നടത്തിയ പരാമര്‍ശം.
ഇത് വലിയ വിവാദമായിരുന്നു. ഉറുദുവില്‍ അച്ഛന്‍ എന്നര്‍ഥമുള്ള ‘അബ്ബാ ജാന്‍’ പ്രയോഗം മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടായിരുന്നു യോഗി നടത്തിയത്.
കഴിഞ്ഞദിവസമാണ് ഔട്ട് ലുക്ക് എഡിറ്റര്‍ ഇന്‍ ചീഫ് റൂബന്‍ ബാനര്‍ജിയെ പുറത്താക്കിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Mahua against Yogi and Modi