| Wednesday, 8th December 2021, 12:47 pm

പ്രധാനമന്ത്രിയുടെ ട്വിറ്ററില്‍ ബി.ജെ.പിയുടെ തൊപ്പി ട്വീറ്റ് വായിക്കാന്‍ എല്ലാവരുടെയും തലച്ചോറ് കാവി മസാലയില്‍ വറുത്തിട്ടില്ലെന്ന് മഹുവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്ററില്‍ ബി.ജെ.പിയുടെ രാഷ്ട്രീയം കലര്‍ത്തിയുള്ള പോസ്റ്റുകള്‍ പങ്കുവെയ്ക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.

ബി.ജെ.പിയുടെ രാഷ്ട്രീയം പറയാന്‍ എങ്ങനെയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഉപയോഗിക്കുന്നതെന്ന് മഹുവ മൊയ്ത്ര ചോദിച്ചു.

നികുതിദായകന്റെ പണം കൊണ്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതെന്നും മഹുവ പറഞ്ഞു.

അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയെ പരിഹസിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ഉണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ ട്വിറ്ററില്‍ ബി.ജെ.പിയുടെ രാഷ്ട്രീയം വായിക്കാന്‍ എല്ലാവരുടെയും തലച്ചോറ് കാവി മസാലയില്‍ വറുത്തിട്ടുണ്ടോയെന്നും അവര്‍ ചോദിച്ചു.

ചുവന്ന തൊപ്പിക്കാര്‍ക്ക് ചുവന്ന ബീക്കണുകളില്‍ മാത്രമേ താല്‍പ്പര്യമുള്ളൂവെന്ന് യു.പി മുഴുവന്‍ അറിയാം,’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഇതിനുപിന്നാലെ യു.പി സര്‍ക്കാരിനെ പുകഴ്ത്തിക്കൊണ്ടുള്ള ട്വീറ്റ് പ്രധാനമന്ത്രിയുട ഔദ്യോഗിക ട്വിറ്ററില്‍ നിന്ന് വന്നിരുന്നു. യു.പി സര്‍ക്കാരിന് ഇരട്ട എഞ്ചിനാണ് ഉള്ളതെന്നുള്‍പ്പെടെയുള്ള അവകാശവാദങ്ങള്‍ ഉയര്‍ത്തിയാണ് ട്വീറ്റ്.

യു.പി സര്‍ക്കാരിനെ പുകഴ്ത്തിക്കൊണ്ടുള്ള ട്വീറ്റ് പ്രധാനമന്ത്രിയുട ഔദ്യോഗിക ട്വിറ്ററില്‍ നിന്ന് വന്നിരുന്നു. യു.പി സര്‍ക്കാരിന് ഇരട്ട എഞ്ചിനാണ് ഉള്ളതെന്നുള്‍പ്പെടെയുള്ള അവകാശവാദങ്ങള്‍ ഉയര്‍ത്തിയാണ് ട്വീറ്റ്.

”ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കിക്കൊണ്ട് മുന്‍ സര്‍ക്കാരുകള്‍ യു.പിയുടെ പേര് അപകീര്‍ത്തിപ്പെടുത്തിയിരുന്നു.

ഇന്ന് മാഫിയ ജയിലിലാണ്, നിക്ഷേപകര്‍ യു.പിയില്‍ പരസ്യമായി നിക്ഷേപം നടത്തുന്നു. അതാണ് ഇരട്ട എഞ്ചിന്റെ ഇരട്ട പരിണാമം.

അതുകൊണ്ടാണ് ഇരട്ട എന്‍ജിന്‍ സര്‍ക്കാരില്‍ യു.പിക്ക് വിശ്വാസമുള്ളത്,” എന്നാണ് ട്വീറ്റില്‍ പറയുന്നത്.

Content Highlights: Mahua against PM modi BJP

We use cookies to give you the best possible experience. Learn more