കൊല്‍ക്കത്ത: ചത്തീസ്ഗഢ് ഹൈക്കോടതിയുടെ വിവാദ വിധിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
ബലപ്രയോഗം ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഭര്‍ത്താവ് നടത്തുന്ന ലൈംഗിക ചെയ്തികളെ ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന കോടതി വിധിയെ വിമര്‍ശിച്ചാണ് മഹുവ രംഗത്തെത്തിയത്.
ഇന്ത്യന്‍ ജുഡീഷ്യറിയിലെ നിയാണ്ടര്‍ത്തലുകള്‍ ഉണരേണ്ടതുണ്ടെന്നും വിവാദ വിധി എത്രയും വേഗം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മഹുവ പറഞ്ഞു.
ഭാര്യയ്ക്ക് 18 വയസ്സിന് താഴെയല്ല പ്രായമെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്നാണ് ഛത്തീസ്ഗഢ് ഹൈക്കോടതി ജഡ്ജി എന്‍.കെ. ചന്ദ്രവംശി പറഞ്ഞത്.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഉപദ്രവിക്കുകയാണെന്ന് കാണിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു പരാമര്‍ശം. ഭര്‍ത്താവ് പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.