കൊല്‍ക്കത്ത: ഫ്രഞ്ച് സ്പോര്‍ട്ട്സ് റീ ടെയ്ലറായ ഡെക്കാത്തലോണിനെതിരെ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ഡെക്കാത്തലോണില്‍ സാധനം വാങ്ങാനെത്തിയ തന്നോട് മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും നല്‍കാന്‍ സ്റ്റോര്‍ അധികൃതര്‍ നിര്‍ബന്ധിച്ചുവെന്ന് മഹുവ പറഞ്ഞു.
Want to buy my dad trousers for ₹1499 in CASH at @Decathlon_India Ansal Plaza & manager insists I need to put in my mobile number & email
ID to purchase.
Sorry @Decathlon_India you are violating privacy laws & consumer laws by insisting on this. Am at store currently.— Mahua Moitra (@MahuaMoitra) April 28, 2022
ദല്‍ഹിയിലെ അന്‍സല്‍ പ്ലാസയിലെ ഡെക്കാത്തലോണിനെതിരെയാണ് മഹുവ പരാതിയുമായി രംഗത്തുവന്നത്. അച്ഛന് 1500 രൂപ വില വരുന്ന പാന്റു വാങ്ങി ബില്ലിംഗ് കൗണ്ടറില്‍ എത്തിയപ്പോള്‍ മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ആവശ്യപ്പെട്ടുവെന്നും മൊബൈല്‍ നമ്പര്‍ പോലുള്ള സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്നത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും മഹുവ പറഞ്ഞു. സ്റ്റോര്‍ മാനേജരെത്തി അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ നല്‍കിയാണ് ബില്ലിംഗ് പൂര്‍ത്തിയാക്കിയതെന്നും മഹുവ പറഞ്ഞു.
Received this message from a top lawyer at the Supreme Court just now. The sweet manager finally put in his number & got me out of store (with dad’s trousers) But @Decathlon_India needs to reconfigure now. pic.twitter.com/Ez4OxGDuJJ
— Mahua Moitra (@MahuaMoitra) April 28, 2022
യു.കെയിലെ ഡെക്കാത്തലോണില്‍ പോയി സാധാനം വാങ്ങാന്‍ മൊബൈല്‍ നമ്പറോ ഇ-മെയില്‍ ഐഡിയോ നല്‍കേണ്ടതില്ലെന്നും ഇന്ത്യയിലെ ഔട്ട്ലെറ്റുകളില്‍ മാത്രമാണ് ഇത്തരം സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റങ്ങള്‍ നടക്കുന്നതെന്നും മഹുവ പറഞ്ഞു.
Content Highlights: Mahua against Decathlon_India