എന്റെ പേര് മഹ്മൂദ് ഖലീൽ, ഞാൻ ഒരു രാഷ്ട്രീയ തടവുകാരനാണ്. ലൂസിയാനയിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ നിന്നാണ് നിങ്ങൾക്ക് വേണ്ടി ഈ കത്ത് ഞാൻ എഴുതുന്നത്. ഇവിടുത്തെ അതിശൈത്യം നിറഞ്ഞ പ്രഭാതങ്ങളിൽ ഞാൻ ഉണരുകയും, നിയമത്തിന്റെ സംരക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട, നിരവധി ആളുകൾക്കെതിരെ നടക്കുന്ന അനീതികൾ കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ആർക്കാണ് നീതി ലഭിക്കാനുള്ള അവകാശമുള്ളത്? തീർച്ചയായും അത് ലൂസിയാനയിലെ ഇരുമ്പഴിക്കുള്ളിൽ തിങ്ങി നിറഞ്ഞിരിക്കുന്ന ഈ മനുഷ്യർക്കല്ല. കഴിഞ്ഞ ഒരുവർഷമായി ഇവിടെ നിയമക്കുരുക്കിൽ പെട്ട് കിടക്കുന്ന, ഒരു സമൂദ്രത്തിനക്കരെയുള്ള സ്വന്തം കുടുംബത്തെ കാണാനാവാത്ത ഇവിടെയുള്ള സെനഗൽക്കാരന്റെയല്ല ആ അവകാശം. ഒമ്പതാം വയസിൽ ഇവിടെയെത്തപ്പെട്ട, ഒരു വിചാരണ പോലുമില്ലാതെ നാടുകടത്തപ്പെട്ട 21 വയസുകാരനുമില്ല ആ അവകാശം.
മഹ്മൂദ് ഖലീൽ
ഈ രാജ്യത്തിന്റെ ഇമ്മിഗ്രേഷൻ ഓഫീസുകളുടെ കൗണ്ടറുകളിലൂടെ നീതി എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടിരിക്കാം.
മാർച്ച് എട്ടിന് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് (DHS) ഏജന്റുമാർ എന്നെ അറസ്റ്റ് ചെയ്തു. ഒരു വാറണ്ട് പോലും പുറപ്പെടുവിക്കാതെ അത്താഴം കഴിഞ്ഞ് ഭാര്യയോടൊപ്പം മടങ്ങുകയായിരുന്ന എന്നെ അവർ അറസ്റ്റ് ചെയ്തു.
ഇപ്പോൾ, ആ രാത്രിയിൽ ഉണ്ടായ സംഭവങ്ങളുടെ ദൃശ്യങ്ങൾ അവർ പരസ്യമാക്കിയിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നതിന് മുമ്പ്, ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് ഏജന്റുമാർ കൈകളിൽ വിലങ്ങിട്ടു. എന്നെ ഒരു അജ്ഞാത കാറിലേക്ക് ബലം പ്രയോഗിച്ച് കയറ്റി.
ഫലസ്തീനികളെ കൊല്ലാൻ യു.എസ് ഇസ്രഈലിലേക്ക് ആയുധങ്ങൾ അയയ്ക്കുകയും, അവർക്കുള്ള അന്താരാഷ്ട്ര സഹായം തടയുകയും ചെയ്യുന്നു. വർഷങ്ങളായുള്ള ഇവരുടെ ഫലസ്തീൻ വിരുദ്ധത, അറബ് അമേരിക്കക്കാരെയും മറ്റ് സമൂഹങ്ങളെയും അടിച്ചമർത്തുന്ന യു.എസ് നിയമങ്ങളായും നടപടികളായും രൂപാന്തരപ്പെട്ടിട്ടുണ്ട്. ആ ഫലസ്തീൻ വിരുദ്ധതയുടെ ഇരയാണ് ഞാൻ
മഹ്മൂദ് ഖലീൽ
ആ നിമിഷം, എന്റെ ഏക ആശങ്ക നൂറിന്റെ സുരക്ഷയായിരുന്നു. എന്റെ അരികിൽ നിന്ന് മാറാൻ അവൾ വിസമ്മതിച്ചു. പിന്നാലെ അവളെയും അറസ്റ്റ് ചെയ്യുമെന്ന് ഏജന്റുമാർ ഭീഷണിപ്പെടുത്തി. അവർ അവളെയും കൊണ്ടുപോകുമോ എന്ന് എനിക്ക് അറിയില്ലായിരുന്നു. മണിക്കൂറുകളോളം അവർ എന്നോട് ഒന്നും പറഞ്ഞില്ല.
എന്റെ അറസ്റ്റിന്റെ കാരണമോ, ഉടനടി അവർ എന്നെ നാടുകടത്തുമോ എന്നോ, ഒന്നും എനിക്കറിയിലായിരുന്നു. അന്ന് രാത്രി ന്യൂയോർക്ക് സിറ്റിയിലെ 26 ഫെഡറൽ പ്ലാസയിലെ തണുത്ത തറയിൽ ഞാൻ ഉറങ്ങി. അതിരാവിലെ, ഏജന്റുമാർ എന്നെ ന്യൂജേഴ്‌സിയിലെ എലിസബത്തിലെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെയും, ഞാൻ നിലത്ത് തന്നെ ഉറങ്ങേണ്ടി വന്നു. ഒരു പുതപ്പ് തരുമോ എന്ന എന്റെ അഭ്യർത്ഥന നിരുപാധികം തള്ളിക്കളയപ്പെട്ടു.
സ്വതന്ത്രമായി അഭിപ്രായ സ്വാതന്ത്ര്യം നടത്തിയതിനായിരുന്നു ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടത്. ഗസയിൽ നടക്കുന്ന ഇസ്രഈൽ വംശഹത്യ അവസാനിപ്പിക്കാൻ വേണ്ടി ശബ്ദമുയർത്തിയതായിരുന്നു ഞാൻ ചെയ്ത ‘തെറ്റ്’. വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതോടെ ആക്രമണങ്ങൾ തുടർക്കഥയാകുന്ന ഗസയിൽ, രക്ഷിതാക്കൾ പട്ടിണിക്കും ബോംബിനുമിടയിൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കേണ്ടി വന്നിരിക്കുകയാണ്. തങ്ങളുടെ കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം കൈയിലേന്തേണ്ടി വരുമോ, സ്വന്തം കുടുംബം നഷ്ടപ്പെടുമോ എന്താണ് തങ്ങളെ കാത്ത് നിൽക്കുന്നതെന്നറിയാതെ നിൽക്കുകയാണവർ. അവർക്ക് വേണ്ടി, അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നാം പോരടിയേ പറ്റുകയുള്ളു.
ഒരു ഫലസ്തീനിയായിരിക്കുക എന്നത് അതിരുകൾക്കപ്പുറമുള്ള ഒരു ജീവിതാനുഭവമാണ്. നിലവിലെ എന്റെ സാഹചര്യവുമായി ഏറെ സാമ്യമുള്ളതാണ് ഇസ്രഈലിന്റെ ഫലസ്തീനികളോടുള്ള നയം.
വിചാരണയോ കുറ്റം ചുമത്തലോ ഇല്ലാതെ ഇസ്രഈൽ ഫലസ്തീനികളെ തടവിലാക്കുന്നു. ഒരു യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിചാരണയോ കുറ്റം ചുമത്താലോ ഇല്ലാതെ ഇസ്രഈൽ സൈന്യം തടവിലാക്കിയ എന്റെ ഒരു സുഹൃത്ത് ഒമർ ഖത്തീബിനെക്കുറിച്ച് ഞാൻ ഓർക്കുന്നു. ഡിസംബർ 27ന് ഇസ്രഈൽ സൈന്യം തടവിലാക്കിയ ഗസ ആശുപത്രി ഡയറക്ടറും ശിശുരോഗവിദഗ്ദ്ധനുമായ ഡോ. ഹുസാം അബു സഫിയയെയും ഞാൻ ഓർക്കുന്നു. ഇന്നും അദ്ദേഹം ഏതോ ഒരു ഇസ്രഈലി പീഡന ക്യാമ്പിൽ തുടരുന്നു. ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം, വിചാരണയോ കുറ്റം ചുമത്താലോ ഇല്ലാതെ തടവിലാക്കുന്നത് സാധാരണമാണ്
മഹ്മൂദ് ഖലീൽ
1948ലെ നക്ബ യുദ്ധത്തിനുശേഷം സ്വന്തം നാട്ടിൽ നിന്ന് കുടിയിറക്കപ്പെട്ട ഒരു ഫലസ്തീൻ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. സിറിയയിലെ ഒരു ഒരു അഭയാർത്ഥി ക്യാമ്പിൽ. എന്റെ മാതൃരാജ്യത്തിന് ഏറെ സമീപത്തായിരുന്നു ഞാൻ താമസിച്ചിരുന്നത്. പക്ഷെ സമീപത്താണെങ്കിലും ഫലസ്തീൻ ഞങ്ങൾക്ക് ഏറെ അകലെയായിരുന്നു.
ഒരു ഫലസ്തീനിയായിരിക്കുക എന്നത് അതിരുകൾക്കപ്പുറമുള്ള ഒരു ജീവിതാനുഭവമാണ്. നിലവിലെ എന്റെ സാഹചര്യവുമായി ഏറെ സാമ്യമുള്ളതാണ് ഇസ്രഈലിന്റെ ഫലസ്തീനികളോടുള്ള നയം.
വിചാരണയോ കുറ്റം ചുമത്തലോ ഇല്ലാതെ ഇസ്രഈൽ ഫലസ്തീനികളെ തടവിലാക്കുന്നു. ഒരു യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിചാരണയോ കുറ്റം ചുമത്താലോ ഇല്ലാതെ ഇസ്രഈൽ സൈന്യം തടവിലാക്കിയ എന്റെ ഒരു സുഹൃത്ത് ഒമർ ഖത്തീബിനെക്കുറിച്ച് ഞാൻ ഓർക്കുന്നു. ഡിസംബർ 27ന് ഇസ്രഈൽ സൈന്യം തടവിലാക്കിയ ഗസ ആശുപത്രി ഡയറക്ടറും ശിശുരോഗവിദഗ്ദ്ധനുമായ ഡോ. ഹുസാം അബു സഫിയയെയും ഞാൻ ഓർക്കുന്നു. ഇന്നും അദ്ദേഹം ഏതോ ഒരു ഇസ്രഈലി പീഡന ക്യാമ്പിൽ തുടരുന്നു. ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം, വിചാരണയോ കുറ്റം ചുമത്താലോ ഇല്ലാതെ തടവിലാക്കുന്നത് സാധാരണമാണ്.
കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഫലസ്തീൻ അനുകൂല പ്രതിഷേധം
അടിച്ചമർത്തലിൽ നിന്ന് എന്നെ മോചിപ്പിക്കുക മാത്രമല്ല, അടിച്ചമർത്തുന്നവരുടെയുള്ളിലെ വെറുപ്പ് ഇല്ലാതാക്കുക കൂടി എന്റെ കടമയാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. ബൈഡന്റെയും ട്രംപ് ഭരണകൂടത്തിന്റെയും ഫലസ്തീൻ വിരുദ്ധതയും വംശീയതയുമാണ് അന്യായമായി എന്നെ തടങ്കലിൽ പാർപ്പിക്കുന്നതിൽ നിന്നും വെളിവാകുന്നത്.
ഫലസ്തീനികളെ കൊല്ലാൻ യു.എസ് ഇസ്രഈലിലേക്ക് ആയുധങ്ങൾ അയയ്ക്കുകയും, അവർക്കുള്ള അന്താരാഷ്ട്ര സഹായം തടയുകയും ചെയ്യുന്നു. വർഷങ്ങളായുള്ള ഇവരുടെ ഫലസ്തീൻ വിരുദ്ധത, അറബ് അമേരിക്കക്കാരെയും മറ്റ് സമൂഹങ്ങളെയും അടിച്ചമർത്തുന്ന യു.എസ് നിയമങ്ങളെയും നടപടികളാണ് രൂപാന്തരപ്പെട്ടിട്ടുണ്ട്. ആ ഫലസ്തീൻ വിരുദ്ധതയുടെ ഇരയാണ് ഞാൻ.
ഞങ്ങളുടെ ഭാവി തീരുമാനിക്കുന്ന നിയമ നടപടികൾക്കായി ഞാൻ കാത്തിരിക്കുമ്പോൾ, എനിക്കെതിരെ വംശീയ പ്രചരണം നടത്തിയവർ കൊളംബിയ സർവകലാശാലയിൽ സുഖമായി തുടരുന്നു.
ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെ ഏകപക്ഷീയമായി ശിക്ഷിച്ചുകൊണ്ടും വംശീയതയും തെറ്റായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള വൈറൽ ഡോക്‌സിങ് ക്യാമ്പെയ്‌നുകൾ അനുവദിച്ചുകൊണ്ടും യു.എസ് ഗവൺമെന്റിന് എന്നെ ലക്ഷ്യം വയ്ക്കുന്നതിന് അടിത്തറ പാകിയത് യുണിവേസിറ്റിയുടെ പ്രസിഡന്റുമാരായ ഷാഫിക്, ആംസ്ട്രോങ്, ഡീൻ യാർഹി-മിലോ എന്നിവരാണ്.
ഇസ്രഈലിനെ വിമർശിക്കുന്ന വിദ്യാർത്ഥികളെ നിശബ്ദരാക്കാൻ വേണ്ടി പുതിയ ഒരു നയം തന്നെ സ്വീകരിച്ചുകൊണ്ട് കൊളംബിയ യൂണിവേഴ്സിറ്റി എന്നെ ലക്ഷ്യം വച്ചു. വിദ്യാർത്ഥികളുടെ രേഖകൾ കോൺഗ്രസുമായി പങ്കുവെച്ചും ട്രംപ് ഭരണകൂടത്തിന്റെ ഭീഷണികൾക്ക് വഴങ്ങിയും സർവകലാശാല ഫെഡറൽ സമ്മർദ്ദത്തിന് വഴങ്ങി. എന്റെ അറസ്റ്റും മറ്റ് 22 കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതും എസ്.ഡബ്ല്യു.സി പ്രസിഡന്റ് ഗ്രാന്റ് മൈനറെ നീക്കം ചെയ്തതുമെല്ലാം ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്. പുറത്താക്കപ്പെട്ട വിദ്യാർത്ഥികളിൽ ചിലർക്ക് ബിരുദദാനത്തിന് ആഴ്ചകൾക്ക് മുമ്പ് അവരുടെ ബിരുദം നഷ്ടപ്പെട്ടു.
വിയറ്റ്നാം യുദ്ധത്തിനെതിരെ പോരാടുക, പൗരാവകാശങ്ങൾക്കായി നിലകൊള്ളുക, ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരായ പോരാട്ടം നയിക്കുക തുടങ്ങിയ മാറ്റങ്ങളുടെ മുൻനിരയിൽ വിദ്യാർത്ഥികൾ എപ്പോഴും ഉണ്ടായിരുന്നു. പൊതുജനങ്ങൾക്ക് ഇതുവരെ പൂർണമായി മനസിലായിട്ടില്ലെങ്കിൽ പോലും, ഇന്നും നീതിയും സത്യവും ഉയർത്തിപ്പിടിക്കുന്നതിൽ വിദ്യാർത്ഥികൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
ഡൊണാൾഡ് ട്രംപ്
അഭിപ്രയ സ്വാതന്ത്ര്യം ഇല്ലാതാക്കുക എന്ന പദ്ധതിയുടെ ഭാഗമായി ട്രംപ് ഭരണകൂടം എന്നെ ലക്ഷ്യം വെക്കുന്നു. നിങ്ങൾക്ക് ഒരു വിസയോ ഗ്രീൻ കാർഡോ , അല്ലെങ്കിൽ യു.എസ് പൗരത്വമോ ഉണ്ടെങ്കിൽ, നിങ്ങളുടെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ഇവയെല്ലാം അവർ തിരിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. വരും ആഴ്ചകളിൽ, വിദ്യാർത്ഥികളും, ആക്ടിവിസ്റ്റുകളും, തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും ഫലസ്തീനുവേണ്ടി പ്രതിഷേധിക്കാനുള്ള നമ്മുടെ അവകാശം സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കണം. ഇത് നമ്മുടെ ശബ്ദമുയർത്താനുള്ള അവകാശം മാത്രമല്ല, മറിച്ച് പൗരാവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണ്.
ഈ നിമിഷത്തിൽ എന്റെ നിലവിലെ സാഹചര്യങ്ങളെക്കാൾ വലിയ പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്ന് എനിക്കറിയാം എങ്കിലും ഞാൻ പറയട്ടെ, എന്റെ ആദ്യത്തെ കുഞ്ഞിന്റെ ജനനം കാണാൻ എനിക്ക് സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
Content Highlight: Mahmoud Khalil’s Letter From an ICE Detention Center