വരാനിരിക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ തന്റെ ഫെയര്‍വെല്‍ മാച്ച് കളിക്കണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രൊപ്പോസല്‍ നിരസിച്ച് മഹ്മദുള്ള റിയാദ്. ബി.സി.ബിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും തനിക്കിനിയും കളിക്കണമെന്നുമാണ് മഹ്മദുള്ള പറഞ്ഞത്.
അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനായി ബാറ്റര്‍ നജ്മുല്‍ ഹൊസൈനെ ബംഗ്ലാദേശ് തിരിച്ചുവിളിച്ചിരുന്നു. അതേസമയം ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ ഷാകിബ് അല്‍ ഹസന്‍ നയിക്കുമെന്നും സെലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനോടും ജേതാക്കളായ ശ്രീലങ്കയോടും തോല്‍വി വഴങ്ങിയതിന് ശേഷം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ബംഗ്ലാ കടുവകള്‍ പുറത്തായിരുന്നു. ടീമിനെ ഈ മോശം പ്രകടനത്തില്‍ നിന്നും കര കയറ്റി തിരിച്ചുകൊണ്ടുവരാനാണ് ബംഗ്ലാദേശ് പുതിയ തീരുമാനങ്ങളെടുത്തത്.
അതിനായി ട്വന്റി-20 ലോകകപ്പ് ടീമില്‍ നിന്നും മഹ്മദയുള്ളയെ അടക്കമുള്ളവരെ പുറത്താക്കിയിരുന്നു. ടീമില്‍ യുവരക്തങ്ങളെ ഉള്‍പ്പെടുത്താനാണ് ഈ തീരുമാനം.
എന്നാല്‍ താന്‍ 38 വയസ് തികയുന്നത് വരെ കളിക്കാനും ടീമിലേക്ക് തിരിച്ചുവരുന്നതിനായി ശ്രമിക്കുമെന്നുമാണ് റിയാദ് പറഞ്ഞത്. രണ്ട് വര്‍ഷം കൂടി തനിക്ക് ടീമില്‍ തുടരണമെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹ്മദുള്ള റിയാദിനെ പുറത്താക്കുമ്പോള്‍ മറുവശത്ത് ബംഗ്ലാദേശ് ടീമിലെ സീനിയര്‍ താരങ്ങളായ മുഷ്ഫിഖുര്‍ റഹീമും തമീം ഇഖ്ബാലും വിരമിക്കല്‍ പ്രഖ്യാപിച്ചതില്‍ ബി.സി.ബി അതൃപ്തി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
35 കാരനായ മഹ്മദുള്ള റിയാദ് 2009 ലാണ് ആദ്യമായി രാജ്യത്തിനുവേണ്ടി ജേഴിസണിയുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. 50 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ച മഹ്മദുള്ള അഞ്ച് സെഞ്ച്വറിയും 16 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 33.49 ശരാശരിയില്‍ 2914 റണ്‍സെടുത്തിട്ടുണ്ട്.
ഈ വര്‍ഷം ജൂലൈയില്‍ സിംബാബ്‌വെക്കെതിരേയാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. മത്സരത്തില്‍ പുറത്താവാതെ 150 റണ്‍സെടുത്ത് ടീമിനെ വിജയത്തിലെത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. കരിയറിലുടനീളം താരം 43 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
ഏകദിന മത്സരങ്ങളിലും ട്വന്റി 20യിലും കളിക്കുന്നത് തുടരുമെന്ന മഹ്മദുള്ള അറിയിച്ചു. ഈയിടെ അവസാനിച്ച ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെ നയിച്ചത് മഹ്മദുള്ളയാണ്.