മഹാരാഷ്ട്ര സ്പീക്കര്‍ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം.എല്‍.എ നാനാ പട്ടോള്‍
മുംബൈ: ഞായറാഴ്ച നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം.എല്‍.എ നാനാ പട്ടോള്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്.
വിദര്‍ഭയിലെ സകോളി മണ്ഡലത്തില്‍ നിന്നാണ് പട്ടോള്‍ നിയമസഭയിലെത്തിയത്.
‘പട്ടോളാണ് ഞങ്ങളുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി’-മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്ബാലാ സാഹേബ് തോറാട്ട് പി.ടി.ഐയോടു പറഞ്ഞു.
പ്രോടേം സ്പീക്കറെ നിയമിച്ചതില്‍ അപാകതയുണ്ടെന്നാരോപിച്ച് ബി.ജെ.പി മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീല്‍ മഹാ വികാസ് അഘാടിക്കെതിരെ രംഗത്തു വന്നിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘കാളിദാസ് കോലംബ്കറിനെ പ്രോടേം സ്പീക്കര്‍ സ്ഥാനത്തു നിന്ന് മാറ്റി ദിലിപ് വാല്‍സ് പാട്ടീലിനെ നിയമിച്ചത് തെറ്റാണ്. സത്യപ്രതിജ്ഞ എടുത്തതും നിയമപ്രകാരമല്ല. പുതിയ സര്‍ക്കാര്‍ എല്ലാ നിയമങ്ങളും തെറ്റിക്കുകയാണ്’- ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പി ഗവര്‍ണര്‍ക്ക് പരാതി നല്‍കുകമെന്നും സുപ്രീംകോടതിയെയും സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഉച്ചയ്ക്ക് ശേഷം ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കുകയാണ്.
ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടുന്നത്.
വോട്ടെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.