മഹീന്ദ്രയുടെ ഇലക്ട്രിക് ത്രിവീലര്‍-ട്രിയോ കേരള വിപണിയിലെത്തി. ട്രിയോ ശ്രേണിയില്‍ ട്രിയോ യാരി ഇലക്ട്രിക് റിക്ഷ,ട്രിയോ ഓട്ടോറിക്ഷ എന്നീ മോഡലുകളാണുള്ളത്. 1.71 ലക്ഷം ,2.70 ലക്ഷം എങ്ങിനെയാണ് വില.
ട്രിയോയാരിയുടെ സവിശേഷതകള്‍
ലിഥിയം അയേണ്‍ ബാറ്ററി ഉപയോഗിക്കുന്ന ഇലക്ട്രിക് ത്രീവീലറാണ് ട്രിയോ. ക്ലച്ചില്ലാത്തതിനാല്‍ ഓടിക്കാന്‍ വളരെ എളുപ്പമാണ് ഈ വണ്ടി. ബാറ്ററി അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രിക് മോട്ടോറാണ് മറ്റൊരു പ്രത്യേകത. ബാറ്ററിക്ക് അഞ്ചുവര്‍ഷം ലൈഫും,മൂന്ന് വര്‍ഷം വാറണ്ടിയുമുണ്ട്.
ഇന്ത്യയില്‍ ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിച്ചുള്ള ആദ്യ ഓട്ടോറിക്ഷ കൂടിയാണ് ഇത്. ഡ്രൈവര്‍ അടക്കം അഞ്ചുപേര്‍ക്ക് യാത്ര ചെയ്യാം.1.96 കിലോവാട്ട്-19എന്‍എം ശേഷിയും ഈ ഇലക്ട്രിക് മോഡലിനുണ്ട്.ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 85 കിലോമീറ്റര്‍ വരെ ഓടാനാകും. ഫുള്‍ചാര്‍ജിംഗിന് വെറും രണ്ടര മണിക്കൂര്‍ മാത്രം മതി.മണിക്കൂറില്‍ 24.5 കിലോമീറ്ററാണ് പരമാവധി വേഗത.
ട്രിയോ ഓട്ടോറിക്ഷയുടെ സവിശേഷതകള്‍
ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന വണ്ടിയാണ് ട്രിയോ ഓട്ടോറിക്ഷ. 5.4 കിലോവാട്ട് -30 എന്‍എം ശേഷിയുമുള്ള മോട്ടോര്‍ ഉപയോഗിക്കുന്ന ട്രിയോക്ക് മണിക്കൂറില്‍ നാല്‍പത്തിയഞ്ച് കിലോമീറ്റര്‍ വരെ വേഗതയുണ്ട്. 7.3.7 കിലോവാട്ട് hour ശേഷിയുള്ള ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 3.50 മണിക്കൂര്‍ മതി.ഒറ്റചാര്‍ജിംഗില്‍ 130 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. കിലോമീറ്ററിന് വെറും അമ്പത് പൈസ ചെലവ് മാത്രമാണ് വരുന്നത്.