| Tuesday, 20th February 2018, 11:18 am

ഇനി ഇലക്ട്രിക്ക് വാഹനങ്ങളുടെ യുഗം; ചുവടുറപ്പിക്കാന്‍ കോടികള്‍ മുടക്കി മഹീന്ദ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇലക്ട്രിക്ക് വാഹനരംഗത്ത് ആധിപത്യമുറപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ വാഹനനിര്‍മ്മാതാക്കളായ മഹീന്ദ്ര.

500 കോടി മുതല്‍ മുടക്കി ഇലക്ട്രിക്ക് വാഹനങ്ങള്‍ നിര്‍മിക്കാനാണ് മഹാരാഷ്ട്രാ ഗവര്‍ണമെന്റും മഹീന്ദ്രയും തമ്മില്‍ ധാരണയായിരിക്കുന്നത്. എല്ലാ വാഹനങ്ങളും  കമ്പനിയുടെ ചകാന്‍ പ്ലാന്റില്‍ നിന്നുതന്നെ നിര്‍മ്മിക്കും.

ഫീച്ചറില്‍ ഇലക്ട്രിക്ക് കാറുകളുടെ ആതിപത്യം കണക്കിലെടുത്താണ് മഹാരാഷ്ട്ര ഗവര്‍ണ്‍മെന്റുമായി കൈകോര്‍ത്ത് കമ്പനി തങ്ങളുടെ പ്ലാന്‍ വികസിപ്പിക്കുന്നതെന്ന് മഹീന്ദ്ര മാനേജിങ്ങ് ഡയറക്ടര്‍ ഡോ.പവന്‍ ഗോയന്‍ക പറഞ്ഞു. കമ്പനിയുടെ ചകാന്‍ പ്ലാന്റ് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്ക് വാഹന നിര്‍മ്മാതാക്കളാവുമെന്നും അദ്ദേഹം പറഞ്ഞു.

2019 ല്‍ തങ്ങള്‍ പുതിയ രണ്ട് ഇലക്ട്രിക്ക് വാഹനങ്ങള്‍ പുറത്തിറക്കുമെന്നും പ്രതിമാസം 100 ഇലക്ട്രിക്ക് കാറുകളാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നതെന്നും, ഇത് 1,000 ആയി ഉയര്‍ത്തുമെന്നും കമ്പനി പറഞ്ഞു.

We use cookies to give you the best possible experience. Learn more