| Wednesday, 27th May 2015, 3:46 pm

മൂന്ന് പ്യൂജോ മോട്ടോര്‍സൈക്കിള്‍സുമായി മഹീന്ദ്ര വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയില്‍ പുതുപുത്തന്‍ സ്‌കൂട്ടേഴ്‌സ് പുറത്തിറക്കാന്‍ മഹീന്ദ്ര മോട്ടോഴേസ് ആലോചിക്കുന്നു. മൂന്നു പുതിയ പ്യൂജോ സ്‌കൂട്ടേഴ്‌സാണ് മഹീന്ദ്ര പുറത്തിറക്കുന്നതെന്നാണ് ടോപ്ഗിയര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍  പറയുന്നത്.

ജാങ്കോ, സാറ്റ്‌ലിസ് 125, സ്പീഡ്‌ഫൈറ്റ് 3 എന്നിവയൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍ ഇതിനകം തന്നെ ഇവ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു.

മോട്ടോര്‍ സ്‌കൂട്ടര്‍ കാറ്റഗറിയിലുള്‍പ്പെടുന്നതാണ് സാറ്റ്‌ലിസ് 125. ഹീറോയുടെ വരാനിരിക്കുന്ന സിര്‍ 150യുമായും ഹോണ്ട പി.സി.എക്‌സ് 150യുമായും മത്സരിക്കേണ്ടിവരും ഈ മോഡലിന്. എന്നാല്‍ സ്പീഡ്‌ഫൈറ്റ് 3 യൂറോപ്പില്‍ വിവിധ കപ്പാസിറ്റിയില്‍ ലഭ്യമാണെങ്കിലും ഇന്ത്യയില്‍ 125 സി.സി ആണ് പുറത്തിറക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

[1 p=”left”മെട്രോപോളിസിന്റെ ഡൗണ്‍ സൈസ്ഡ് വേര്‍ഷനും കമ്പനി പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മൂന്നു വീലുള്ള 400 സി.സി സ്‌കൂട്ടറാണ് യൂറോപ്യന്‍ മെട്രോപോളിസ്. മെട്രോപോളിസിനു ചെറിയ എഞ്ചിന്‍ ഇല്ലാത്തതിനാല്‍ മഹീന്ദ്രയും പ്യൂജോയും ഇതിനു വേണ്ടി പുതിയ എഞ്ചിന്‍ വികസിപ്പിച്ചെടുക്കാനാണ് സാധ്യത.

ഈ സ്‌കൂട്ടറുകളെക്കുറിച്ച് കമ്പനി ഔദ്യോഗികമായി റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിട്ടില്ലെങ്കിലും 2016ലെ ദല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇവ പരിചയപ്പെടുത്തുമെന്നാണ് സൂചന.

Latest Stories

We use cookies to give you the best possible experience. Learn more