| Thursday, 29th September 2016, 3:44 pm

സ്‌കോര്‍പ്പിയോക്ക് വില വര്‍ദ്ധിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉല്‍പ്പാദന ചെലവിലെ വര്‍ദ്ധന നേരിടാനാണ് ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തോടെ വാഹന വില വര്‍ദ്ധിപ്പിക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നത്. 


ആഭ്യന്തര വിപണിയിലെ വാഹന വില വര്‍ദ്ധിപ്പിക്കാന്‍ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ആലോചിക്കുന്നു. ഉല്‍പ്പാദന ചെലവിലെ വര്‍ദ്ധന നേരിടാനാണ് ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തോടെ വാഹന വില വര്‍ദ്ധിപ്പിക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നത്.

ഏതൊക്കെ മോഡലുകള്‍ക്കാണ് വില വര്‍ദ്ധിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും സ്‌കോര്‍പിയോ, സൈലോ എന്നീ മോഡലുകള്‍ക്ക് വില വര്‍ദ്ധിക്കുമെന്ന് എം ആന്‍ഡ് എം ചീഫ് എക്‌സിക്യൂട്ടീവ് പ്രവീണ്‍ ഷാ അറിയിച്ചു.

ചെറു യൂട്ടിലിറ്റി വാഹനമായ കെ.യു.വി 100 മുതല്‍ പ്രീമിയം സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ റെക്സ്റ്റന്‍ വരെ നീളുന്നതാണ് മഹീന്ദ്രയുടെ മോഡല്‍ ശ്രേണി; 4.5 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണു കമ്പനി വില്‍ക്കുന്ന വിവിധ വാഹനങ്ങളുടെ വില.

നേരത്തെ ഉല്‍പ്പാദന ചെലവിലെ വര്‍ദ്ധനയും വിനിമയ നിരക്കില്‍ രൂപയ്ക്കു നേരിട്ട മൂല്യത്തകര്‍ച്ചയും മുന്‍നിര്‍ത്തി കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ കഴിഞ്ഞ ഓഗസ്റ്റ് 16 മുതല്‍ വാഹന വില ഉയര്‍ത്തിയിരുന്നു. 15,000 രൂപ വരെയായിരുന്നു വിവിധ മോഡലുകള്‍ക്ക് കമ്പനി നടപ്പാക്കിയ വില വര്‍ധന.

പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും വിവിധ മോഡലുകളുടെ വില 20,000 രൂപ വരെ വര്‍ദ്ധിപ്പിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more