| Tuesday, 16th April 2019, 11:03 pm

നിര്‍മ്മാണത്തില്‍ കാല്‍ലക്ഷം കടന്ന് മഹീന്ദ്ര മരാസോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹീന്ദ്രയുടെ മരാസൊയുടെ നിര്‍മാണം കാല്‍ ലക്ഷം യൂണിറ്റ് കടന്നതായി റിപ്പോര്‍ട്ട്.. 2018 സെപ്റ്റംബര്‍ മൂന്നിനായിരുന്നു മരാസൊ വിപണിയില്‍ എത്തിയത്. വ്യത്യസ്ത സീറ്റിങ് ഘടനയോടെ നാലു വകഭേദങ്ങളാണ് മരാസൊയ്ക്കുള്ളത്. എം ടു എന്ന അടിസ്ഥാന മോഡലും എം എയ്റ്റ്, എം ഫോര്‍, എം സിക്‌സ് എന്നീ മോഡലുകളുമാണ് അവ.
ഒറ്റ എന്‍ജിന്‍ മാത്രമാണ് മരാസൊയ്ക്കുള്ളത്. കാറിലെ 1.5 ലീറ്റര്‍, നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന് പരമാവധി 123 ബി എച്ച് പി കരുത്തും 300 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണു നിലവില്‍ ഈ എന്‍ജിനുള്ളത്.

ഗ്ലോബര്‍ എന്‍ സി എ പി പരീക്ഷയില്‍ സുരക്ഷയ്ക്ക് ഫോര്‍ സ്റ്റാര്‍ റേറ്റിങ് നേടിയാണു മരാസൊ എത്തുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17ല്‍ 12.85 പോയിന്റ് നേടിയ മരാസൊ കുട്ടികളുടെ സുരക്ഷയില്‍ 49 പോയിന്റില്‍ 22.22 പോയിന്റോടെ ഡബിള്‍ സ്റ്റാര്‍ റേറ്റിങ്ങും നേടി. മുന്നില്‍ ഇരട്ട എയര്‍ബാഗോടെ എത്തുന്ന മരാസൊയില്‍ വാഹനവേഗം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഡോര്‍ ലോക്ക്/അണ്‍ലോക്ക് സംവിധാനം നല്‍കിയിട്ടുണ്ട്. ഇ ബി ഡി സഹിതം എ ബി എസും ബ്രേക്ക് അസിസ്റ്റും ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടും മഹീന്ദ്രയില്‍ ഉണ്ട്.

We use cookies to give you the best possible experience. Learn more