2019 ജനുവരി മുതല്‍ മഹീന്ദ്ര മറാസോയ്ക്ക് വില കൂടും. അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ 40,000 രൂപ വരെ മറാസോയ്ക്ക് വില വര്‍ധിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. നിലവില്‍ 9.99 ലക്ഷം മുതല്‍ 13.90 ലക്ഷം രൂപ വരെയാണ് മറാസോ മോഡലുകള്‍ക്ക് വില.
മറാസോയ്ക്ക് വില ഉയരുമെന്നു എം.പി.വിയുടെ അവതരണ വേളയില്‍ മഹീന്ദ്ര വ്യക്തമാക്കിയിരുന്നു. സെപ്തംബറിലാണ് മറാസോ എം.പി.വി ഇന്ത്യയില്‍ വില്‍പനയ്ക്കു വന്നത്.
ഡീസല്‍ – മാനുവല്‍ പതിപ്പുകളായി മാത്രമെത്തുന്ന മറാസോയ്ക്ക് പെട്രോള്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ ഉടന്‍ ലഭിച്ചേക്കില്ല. 2020തോടെ മാത്രം പെട്രോള്‍, ഓട്ടോമാറ്റിക് പതിപ്പുകളെ മറാസോയില്‍ പ്രതീക്ഷിച്ചാല്‍ മതി.
മാരുതി എര്‍ട്ടിഗയ്ക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലെ ഒഴിവിലേക്കാണ് മറാസോയെ മഹീന്ദ്ര കൊണ്ടുവരുന്നത്. എര്‍ട്ടിഗയെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും മറാസോയ്ക്കുണ്ട്.
ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ പതിപ്പുകള്‍ ഒരുങ്ങുന്ന മറാസോയില്‍ M2, M4, M6, M8 എന്നിങ്ങനെ നാലു വകഭേദങ്ങളാണുള്ളത്.
ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മൂന്നു സ്‌പോക്ക് സ്റ്റീയറിംഗ് വീല്‍, വിമാനങ്ങളില്‍ കണ്ടുവരുന്നതുപോലുള്ള ഹാന്‍ഡ്‌ബ്രേക്ക് ലിവര്‍ എന്നിവയെല്ലാം മഹീന്ദ്ര മറാസോയുടെ വിശേഷങ്ങളാണ്.
ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള ആദ്യ മഹീന്ദ്ര മോഡല്‍ കൂടിയാണ് മറാസോ. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമായി ആപ്പിള്‍ ഐഫോണ്‍ മോഡലുകള്‍ ബന്ധിപ്പിക്കാന്‍ ആപ്പിള്‍ കാര്‍പ്ലേ സഹായിക്കും.
ഇരട്ട എയര്‍ബാഗുകള്‍, ഡിസ്‌ക് ബ്രേക്ക്, ആന്റി- ലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് മൗണ്ടുകള്‍, ഇംപാക്ട് സെന്‍സിറ്റീവ് ഡോര്‍ ലോക്കുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എം.പി.വിയിലുണ്ട്.
ഉയര്‍ന്ന മറാസോ മോഡലുകള്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ, കോര്‍ണറിംഗ് ലാമ്പുകള്‍, എമര്‍ജന്‍സി കോള്‍ സംവിധാനമെന്നിവ അധികം അവകാശപ്പെടും. 120 bhp, 300 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയില്‍.
ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലെത്തും. 17.6 കിലോമീറ്റര്‍ മൈലേജ് എം.പി.വി കാഴ്ച്ചവെക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്ദാനം.
ALSO WATCH: