'രാഷ്ട്രീയമോ വിശ്വാസമോ ഇവിടെ പ്രശ്‌നമല്ല; നിങ്ങള്‍ ഒരു ഇന്ത്യക്കാരനാണെങ്കില്‍ ഗുണ്ടകളെ നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ല'; ജെ.എന്‍.യു ആക്രമണത്തില്‍ ആനന്ദ് മഹീന്ദ്ര
ന്യൂദല്‍ഹി: ജെ.എന്‍.യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിങ്ങളുടെ രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ വിശ്വാസമോ അല്ല ഇവിടെ പ്രശ്‌നമെന്നും നിങ്ങള്‍ ഒരു ഇന്ത്യക്കാരനാണെങ്കില്‍ ഇത്തരം ഗുണ്ടാ ആക്രമണങ്ങള്‍ നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്നലെ രാത്രി ജെ.എന്‍.യുവില്‍ അക്രമം നടത്തിയവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യണമെന്നും അവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും ആനന്ദ് ശര്‍മ പ്രതികരിച്ചു.
‘നിങ്ങളുടെ രാഷ്ട്രീയം എന്തോ ആകട്ടെ. നിങ്ങളുടെ പ്രത്യയശാസ്ത്രം എന്തോ ആകട്ടെ. നിങ്ങളുടെ വിശ്വാസം എന്തോ ആകട്ടെ. നിങ്ങള്‍ ഒരു ഇന്ത്യക്കാരനാണെങ്കില്‍, സായുധരായ, നിയമവിരുദ്ധ ഗുണ്ടകളെ നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ല. ഇന്ന് രാത്രി ജെ.എന്‍.യു ആക്രമിച്ചവരെ കണ്ടെത്തുകയും പിടികൂടുകയും വേണം. യാതൊരു ദയയും അര്‍ഹിക്കുന്നില്ല.’ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
ഇന്നലെ രാത്രിയായിരുന്നു ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് അയ്ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു.
ഇതിനെതിരെ ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ നേതാക്കളായ കനയ്യകുമാര്‍, സ്വരഭാസക്കര്‍ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ