ഡൂള്‍ന്യൂസ് ഡെസ്‌ക്4 min
ദില്ലി: മഹീന്ദ്രയുടെ ഇലക്ട്രിക് ഹാച്ച് ബാക്കായ ഇ2ഒപ്ലസ് കാര്‍ ഇനി ഇന്ത്യന്‍ വിപണിയില്‍ ലഭിച്ചേക്കില്ല. 2019 ഒക്ടോബറോടു കൂടി ഇന്ത്യന്‍ വിപണിയില്‍ ബാധകമാകുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെന്നതാണ് വില്‍പ്പന അവസാനിപ്പിക്കുന്നതിലേക്ക് കമ്പനിയെ നയിക്കുന്നത്.
ഫെയിം 2 പദ്ധതിപ്രകാരം പേഴ്‌സണല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി ലഭിക്കില്ല. ഇതേതുടര്‍ന്ന് ഈ മോഡലിന് ഇന്ത്യന്‍ വിപണിയില്‍ ഡിമാന്റ് കുറവാണ്.ഇതും തീരുമാനമെടുക്കുന്നതിന് കമ്പനിയെ പ്രേരിപ്പിക്കുന്നു.അതേസമയം ശ്രീലങ്ക,നേപ്പാള്‍,ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി ഈ മോഡലിന്റെ ഉല്‍പ്പാദനം കമ്പനി തുടരും.