മഹീന്ദ രാജപക്‌സെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയാകും; മഹീന്ദയുടെ പേര് പ്രഖ്യാപിച്ച് ഗോതാബായ രാജപക്‌സെ
Srilanka
മഹീന്ദ രാജപക്‌സെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയാകും; മഹീന്ദയുടെ പേര് പ്രഖ്യാപിച്ച് ഗോതാബായ രാജപക്‌സെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th November 2019, 8:10 pm

കൊളംബോ: ശ്രീലങ്കന്‍ പ്രധാന മന്ത്രിയായി മഹിന്ദ രാജപക്‌സെയെ നിയമിച്ചതായി റിപ്പോര്‍ട്ട്. പുതുതായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗോതാബായ രാജപക്‌സെയാണ് തന്റെ സഹോദരനായ മഹിന്ദ രാജപക്‌സെയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ പ്രധാനമന്ത്രിയായ വിക്രമസിംഗെ സ്ഥാനമൊഴിഞ്ഞയുടന്‍ മഹിന്ദ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രസിഡന്റ് രാജ്പക്‌സെയുമായി വിക്രമസിംഗെകൂടിക്കാഴ്ച്ച നടത്തിയതായും രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചതായും വിക്രമസിംഗെ പ്രസ്താവനയില്‍ പറഞ്ഞതായി കൊളംബോ ഗസറ്റിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടായിട്ടും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഭരണപാര്‍ട്ടി നേരിട്ട പരാജയത്തെത്തുടര്‍ന്ന് വിക്രമസിംഗെ സ്ഥാനമൊഴിയാന്‍ തീരുമാനിക്കുകയായിരുന്നു. 52.25 ശതമാനം വോട്ടിന്റെ ബലത്തിലായിരുന്നു ഗോതാബായയുടെ ജയം.

ശ്രീലങ്കയുടെ ഏഴാമത്തെ പ്രസിഡന്റായാണ് ഗോതബായയുടെ വരവ്. മുന്‍ പ്രതിരോധ സെക്രട്ടറിയുമായ ഇദ്ദേഹം ശ്രീലങ്കന്‍ പീപ്പീള്‍സ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്.