Entertainment news
ഇത് വെച്ച് രണ്ടുവർഷം ഓടിക്കാമെന്ന് നീരജ് എന്നെ കണ്ടപ്പോൾ പറഞ്ഞു: മഹിമ നമ്പ്യാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 22, 02:33 am
Monday, 22nd April 2024, 8:03 am

ആർ.ഡി.എക്‌സിലെ നീല നിലവേ പാട്ട് ആളുകൾ സ്വീകരിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി മഹിമ നമ്പ്യാർ. താൻ ഒരു പരിപാടിക്ക് പോയപ്പോൾ നീരജ് മാധവിനെ കണ്ടെന്നും അവിടെ ആർ.ഡി.എക്‌സിലെ നീല നിലവേ എന്ന പാട്ടായിരുന്നു പ്ലെ ചെയ്തിരുന്നതെന്നും മഹിമ പറഞ്ഞു. രണ്ട് വർഷം കൂടെ ഓടിക്കാനുള്ള കണ്ടെന്റ് ഈ പാട്ടിനുണ്ടെന്ന് നീരജ് തന്നോട് പറഞ്ഞെന്നും മഹിമ കൂട്ടിച്ചേർത്തു.

ആർ.ഡി.എക്‌സിലെ നീല നിലവേ പാട്ടിലൂടെ ആളുകൾ തന്നെ തിരിച്ചറിയുന്നതിൽ തനിക്ക് സന്തോഷമാണെന്നും മഹിമ അഭിമുഖത്തിൽ പറയുന്നുണ്ട്. ഈ പാട്ടിന്റെ ക്രേസ് ഈ അടുത്തൊന്നും തീരുമെന്ന് താൻ കരുതുന്നില്ലെന്നും മഹിമ പറയുന്നുണ്ട്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഒരു 15 ദിവസം മുന്നേ ഞാൻ ഒരു ഇവന്റിനു പോയപ്പോൾ നീരജിനെ കണ്ടു. ഞങ്ങൾ ആ ഇവന്റിന് പോയപ്പോൾ ആർ.ഡി.എക്‌സിലെ നീല നിലവേ എന്ന സോങ് ആണ് പ്ലേ ചെയ്യുന്നത്. നീരജ് എന്റെ അടുത്ത് പറഞ്ഞു ഇത് വെച്ച് രണ്ടുവർഷം ഓടിക്കാമെന്ന്.

ഇത് രണ്ടുവർഷം ഓടിക്കാനുള്ള കണ്ടന്റ് ഉണ്ട് ആ സിനിമയ്ക്ക് എന്ന് പറഞ്ഞു. അത് നല്ലത് തന്നെയാണ്. നീല നിലവേ പാട്ടിന്റെ ക്രേസ് അത്ര പെട്ടെന്ന് കുറയും എന്ന് എനിക്ക് തോന്നുന്നില്ല. അത് അങ്ങനെ നിൽക്കട്ടെ. എന്നെ നേരിട്ട് കാണുമ്പോൾ പലരും നീല നിലവേ എന്ന് വിളിക്കുന്നത് എനിക്കിഷ്ടമാണ്,’ മഹിമ നമ്പ്യാർ പറഞ്ഞു.

ആർ. ഡി. എക്സ് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ നടിയാണ് മഹിമ നമ്പ്യാർ. ആർ. ഡി. എക്‌സിന് മുമ്പ് തന്നെ മഹിമ മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം നേടി കൊടുത്തത് ആർ. ഡി. എക്സ് ആയിരുന്നു.

കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന താരം പിന്നീട് തമിഴ് സിനിമയിൽ സജീവമാവുകയായിരുന്നു. വാലാട്ടി, മാസ്റ്റർപീസ്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ മഹിമ ക്യാരക്ടർ റോളുകൾ ചെയ്തിട്ടുണ്ട്. എന്നാൽ താരം മുഴുനീള കഥാപാത്രം ചെയ്യുന്നത് ആർ.ഡി.എക്സിലാണ്.

Content Highlight: Mahima nambir about RDX movie’s neela nilave song’s acceptance