കാര്യസ്ഥന്‍ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറിയ നടിയാണ് മഹിമ നമ്പ്യാര്‍. പിന്നീട് മഹിമ തമിഴ് സിനിമയില്‍ സജീവമാവുകയായിരുന്നു. മാസ്റ്റര്‍പീസ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മടങ്ങി വന്ന നടി വാലാട്ടി, മധുരരാജ തുടങ്ങിയ ചിത്രങ്ങളില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ താരം മുഴുനീള കഥാപാത്രം ചെയ്യുന്നത് ആര്‍.ഡി.എക്സിലാണ്.
ആര്‍.ഡി.എക്സ് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടാന്‍ മഹിമക്ക് കഴിഞ്ഞു. അതിന് ശേഷം ലിറ്റില്‍ ഹാര്‍ട്സ്, ജയ് ഗണേഷ് എന്ന സിനിമയിലും മഹിമ അഭിനയിച്ചു. മഹിമ നമ്പ്യാര്‍ നായികയായ ഏറ്റവും പുതിയ സിനിമയാണ് ബ്രോമാന്‍സ്.
മധുരരാജ എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ കുറിച്ച് സംസാരിക്കുകയാണ് മഹിമ നമ്പ്യാര്‍. മധുരരാജാ എന്ന ചിത്രം തനിക്ക് വളരെ സ്‌പെഷ്യല്‍ ആണെന്നും മലയാളത്തില്‍ തനിക്കൊരു കം ബാക്ക് നല്‍കിയ ചിത്രമാണ് അതെന്നും മഹിമ പറയുന്നു.
മാസ്റ്റര്‍പീസ് എന്ന മമ്മൂട്ടി ചിത്രത്തില്‍ അതിന് മുമ്പ് അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ മമ്മൂട്ടിയുടെ കൂടെ കോമ്പിനേഷന്‍ സീനുകള്‍ എല്ലാം ചെയ്യാന്‍ കഴിഞ്ഞതും തന്നെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതെന്നും മധുരരാജയില്‍ ആണെന്നും മഹിമ പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഹിമ നമ്പ്യാര്‍.
‘മധുരരാജ എന്ന സിനിമ എനിക്ക് വളരെ സ്‌പെഷ്യലാണ്. കാരണം മലയാളത്തിലേക്ക് എനിക്കൊരു കം ബാക്ക് നല്‍കിയ ചിത്രമായിരുന്നു അത്. അതിന് മുമ്പ് ഞാന്‍ മാസ്റ്റര്‍പീസ് ചെയ്തു. എന്നാല്‍ അതിലെനിക്ക് മമ്മൂക്കയുടെ കൂടെ കോമ്പിനേഷന്‍ സീനുകള്‍ ഒന്നും ഇല്ലായിരുന്നു. ആദ്യത്തെ കുറച്ച് സീനുകളില്‍ വന്നിട്ട് പിന്നീട് പോകും.
അന്ന് മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ കഴിയാത്തതിലുള്ള വിഷമമെല്ലാം തീര്‍ക്കാനും മമ്മൂക്കയുടെ കൂടെ അഭിനയിക്കാനും വൈശാഖ് ഏട്ടന്റെ (സംവിധായകന്‍ വൈശാഖ്) കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയതുമെല്ലാം മധുരരാജയിലൂടെയാണ്.
മലയാള സിനിമയുടെ പ്രേക്ഷകര്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയത് മധുരരാജയിലാണ്. എനിക്ക് ആദ്യത്തെ കോംപ്ലിമെന്റ്കിട്ടുന്നതെല്ലാം ആ സിനിമയിലൂടെയാണ്,’ മഹിമ നമ്പ്യാര്‍ പറയുന്നു.
Content highlight: Mahima Nambiar talks about Madhuraraja movie