ആർ. ഡി. എക്സ് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ നടിയാണ് മഹിമ നമ്പ്യാർ. ആർ. ഡി. എക്‌സിന് മുമ്പ് തന്നെ മഹിമ മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം നേടി കൊടുത്തത് ആർ.ഡി.എക്സ് ആയിരുന്നു.
കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന താരം പിന്നീട് തമിഴ് സിനിമയിൽ സജീവമാവുകയായിരുന്നു. വാലാട്ടി, മാസ്റ്റർപീസ്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ മഹിമ ക്യാരക്ടർ റോളുകൾ ചെയ്തിട്ടുണ്ട്. എന്നാൽ താരം മുഴുനീള കഥാപാത്രം ചെയ്യുന്നത് ആർ.ഡി.എക്സിലാണ്.
ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ഷെയ്ൻ നിഗത്തിനൊപ്പമുള്ള മഹിമയുടെ സീനുകൾ. പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ ഈ ജോഡിക്ക് കഴിഞ്ഞിരുന്നു. എന്നാൽ ആർ. ഡി. എക്‌സിൽ ഷെയ്ൻ വളരെ സീരിയസ് ആയിരുന്നുവെന്നും ഷെയ്ൻ ചിത്രത്തിലെ റോബർട്ട് എന്ന കഥാപാത്രത്തെ പോലെ തന്നെയായിരുന്നുവെന്നും മഹിമ പറയുന്നു.
എന്നാൽ പിന്നീട് ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ പോയപ്പോൾ ഷെയ്ൻ ആകെ മാറിയിട്ടുണ്ടെന്നും കഥാപാത്രങ്ങൾക്കനുസരിച്ച് മാറുന്ന ആളാണ് ഷെയ്നെന്ന് അന്നാണ് താൻ അറിയുന്നതെന്നും താരം പറഞ്ഞു. ധന്യാ വർമ്മയുമൊത്തുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഹിമ.
‘ഷെയ്ൻ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ക്യാരക്റ്റർ പിടിച്ചിരിക്കും എന്ന് മനസിലാക്കാൻ ഞാൻ വൈകിപ്പോയി. ഷെയ്ൻ റോബർട്ട് ആയി അഭിനയിക്കുമ്പോൾ റോബർട്ട് ആണ്. റോബർട്ട് ആണ് എന്റെ മുന്നിൽ ഇരിക്കുന്നത്. റോബർട്ട് ഒരു പ്രത്യേക തരത്തിലെ സംസാരിക്കുകയുള്ളൂ. ഇതെനിക്ക് മനസിലാവാൻ സമയമെടുത്തു.
ഞങ്ങൾ ആർ. ഡി. എക്സിലെ പ്രൊപോസൽ സീനൊക്കെ ചെയ്യുന്ന സമയത്ത് ഞങ്ങൾ തമ്മിൽ ആകെയുള്ള കമ്മ്യൂണിക്കേഷൻ ആ ഡയലോഗുകൾ മാത്രമാണ്. കാണുന്നവർക്ക് തോന്നും ഞങ്ങൾ ബെസ്റ്റ് ജോഡിയാണ് അങ്ങനെയാണ് എന്നൊക്കെ. പക്ഷെ ഞങ്ങൾ ഒരു വാക്ക് പോലും മിണ്ടാറില്ലായിരുന്നു.
ഞങ്ങൾ തമ്മിൽ ഒരു ഇൻട്രാക്ഷനുമില്ലായിരുന്നു ആ സമയത്ത്. ലിറ്റിൽ ഹാർട്ട്സിലേക്ക് വരുന്ന സമയത്ത് ഞാൻ കാർ തുറന്ന് ഇറങ്ങി വരുമ്പോൾ ഷെയ്ൻ മുന്നിൽ തന്നെ നിൽക്കുന്നുണ്ട്. ഞാൻ പുറത്തിറങ്ങിയ ഉടനെ, ആ മഹിമ എന്നൊക്കെ പറഞ്ഞ് ഷെയ്ൻ കൈ തന്നു.
ഞാൻ കരുതിയത്, ആർ. ഡി. എക്‌സിൽ കണ്ട ആളെയലല്ലോ ഇതെന്നായിരുന്നു. ആർ. ഡി. എക്സിലെ ഷെയ്ൻ ഒന്നും മിണ്ടിയില്ലായിരുന്നു. ഞാനത് ചോദിക്കുകയും ചെയ്തു. അതിന് ഷെയ്ൻ തന്ന മറുപടി ക്യാരക്ടർ പിടിക്കാറുണ്ട് ഞാൻ ഇത് കഴിഞ്ഞാൽ മറക്കുമെന്നായിരുന്നു,’മഹിമ പറയുന്നു.
Content Highlight: Mahima Nambiar Talk About Shane Nigam