ഷെയ്ൻ നിഗം ഞാൻ മലയാളിയാണെന്ന് അറിഞ്ഞില്ല, അന്നാണ് അവരെല്ലാം ആ സത്യം മനസ്സിലാക്കിയത്: മഹിമ നമ്പ്യാർ
Entertainment
ഷെയ്ൻ നിഗം ഞാൻ മലയാളിയാണെന്ന് അറിഞ്ഞില്ല, അന്നാണ് അവരെല്ലാം ആ സത്യം മനസ്സിലാക്കിയത്: മഹിമ നമ്പ്യാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th June 2024, 7:09 pm

ആർ.ഡി.എക്സ് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ നടിയാണ് മഹിമ നമ്പ്യാർ. ആർ. ഡി. എക്‌സിന് മുമ്പ് തന്നെ മഹിമ മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം നേടി കൊടുത്തത് ആർ.ഡി.എക്സ് ആയിരുന്നു.

കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന താരം പിന്നീട് തമിഴ് സിനിമയിൽ സജീവമാവുകയായിരുന്നു. വാലാട്ടി, മാസ്റ്റർപീസ്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ മഹിമ ക്യാരക്ടർ റോളുകൾ ചെയ്തിട്ടുണ്ട്. എന്നാൽ താരം മുഴുനീള കഥാപാത്രം ചെയ്യുന്നത് ആർ.ഡി.എക്സിലാണ്.

ആർ. ഡി. എക്‌സിന് ശേഷമാണ് പലരും താനൊരു മലയാളി ആണെന്ന് അറിയുന്നതെന്നും ഷെയ്ൻ നിഗവും പെപ്പേയുമെല്ലാം ആർ. ഡി. എക്സിൽ അഭിനയിക്കുമ്പോഴാണ് തന്നെ തിരിച്ചറിയുന്നതെന്നും മഹിമ പറയുന്നു. ആർ. ഡി. എക്സിന് ശേഷമാണ് തനിക്ക് മലയാളത്തിൽ നിന്ന് സിനിമകൾ വരാൻ തുടങ്ങിയതെന്നും താരം സില്ലി മോങ്ക്സ് മോളിവുഡിനോട് പറഞ്ഞു.

‘ആർ. ഡി. എക്സിന് ശേഷമുള്ള പ്രധാന പോസിറ്റീവ് എന്താണെന്നാൽ ഞാൻ മലയാളിയാണെന്ന് കുറെപേർ തിരിച്ചറിഞ്ഞു. ആർ. ഡി. എക്സ് വരെ പലർക്കും അതറിയില്ലായിരുന്നു.

കാരണം ഞാൻ തമിഴിൽ സിനിമ ചെയ്യുന്നുണ്ടായിരുന്നു. അതിപ്പോൾ ഷെയ്ൻ ആണെങ്കിലും അല്ലെങ്കിൽ ആന്റണി പെപ്പേ ആണെങ്കിലും അവർക്കൊന്നും അറിയില്ലായിരുന്നു ഞാൻ മലയാളിയാണെന്ന്.

ആർ. ഡി. എക്‌സിന്റെ റിലീസിന് ശേഷം ഞാൻ മലയാളിയാണെന്ന് അറിയുന്നത് കൊണ്ടാണെന്ന് തോന്നുന്നു, എനിക്ക് കുറച്ചൂടെ ബെറ്റർ ആയ സിനിമകൾ ഇപ്പോൾ മലയാളത്തിൽ നിന്ന് വരുന്നുണ്ട്. ആർ. ഡി. എസ്‌സിന് ശേഷം എന്റെ കരിയറിലെ എല്ലാം മാറി. നല്ലതിലേക്ക് മാറി,’മഹിമ പറയുന്നു.

 

Content Highlight: Mahima Nambiar talk about her career after Rdx Movie