നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ.ഡി.എക്സ് ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ സിനിമകളിൽ ഒന്നായിരുന്നു. 100 കോടി ക്ലബ്ബിൽ കയറിയ ചിത്രം കൂടിയാണിത്. ചിത്രത്തിൽ താര നിരയ്ക്ക് പുറമെ പിന്നണിയിലും മികച്ച ആളുകളാണ് വർക്ക് ചെയ്തിട്ടുള്ളത്. തമിഴിലെ ഏറ്റവും സ്റ്റാർ വാല്യൂ ഉള്ള സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സ് ആണ് അൻപറിവ്.
ഇരട്ടകളായ ഇവരെ നേരിട്ട് കാണുമ്പോൾ തിരിച്ചറിയില്ലയെന്ന് പറയുകയാണ് നടി മഹിമ നമ്പ്യാർ. ഇവരുടെ കൊറിയോഗ്രാഫ് കണ്ടിരിക്കാൻ നല്ല രസമാണെന്നും എന്നാൽ ഇവരെ തിരിച്ചറിയാൻ സാധിക്കില്ലെന്നും മഹിമ പറയുന്നുണ്ട്. അൻപറിവ് മാസ്റ്റേഴ്സ് ഒരേ നിറത്തിലുള്ള ഉടുപ്പുകളാണ് ഇടാറുള്ളതെന്നും മഹിമ കൂട്ടിച്ചേർത്തു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് താരം.
‘ഇവർ ഇടിക്കുന്നത് കണ്ടിട്ട് ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. അൻപറിവ് മാസ്റ്റർ സ്റ്റണ്ട് കൊറിയോഗ്രാഫ് ചെയ്യുന്നത് കാണാൻ ഭയങ്കര രസമാണ്. എനിക്കവരെ മനസിലായിട്ടില്ല. തമിഴിലും ഇതിനുമുമ്പ് കണ്ടിട്ടുണ്ടെങ്കിലും എനിക്ക് അവരെ നേരിട്ട് കണ്ടാൽ മനസ്സിലാവില്ല.
ഏറ്റവും വലിയ പ്രശ്നം എന്തെന്ന് വെച്ചാൽ അവർ ഒരു പോലുള്ള ഉടുപ്പ് മാത്രമേ ഇടുകയുള്ളൂ. ഇടുന്ന ഉടുപ്പ് ആണെങ്കിലും ഒരേ കളറിലുള്ള ഉടുപ്പാണ്. എല്ലാം ഒന്നാണ് കണ്ടാലും മനസിലാവില്ല. സംസാരിക്കുന്ന കാര്യങ്ങൾ ആയാലും ഒരുപോലെയായിരിക്കും.
കാർണിവൽ സീക്വൻസ് ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്കും ഇപ്പോഴും അറിഞ്ഞുകൂടാ ആരാണ് എന്നോട് ഒന്ന് സംസാരിച്ചത് എന്ന്. അൻപ് മാസ്റ്റർ ആണെന്ന് തോന്നുന്നു, എന്നോട് എന്തോ ഒരു സജഷൻ പറഞ്ഞു ഇങ്ങനെ ചെയ്യണമെന്ന്. അങ്ങനെ പുള്ളിക്കാരൻ വന്ന് പോയതിനുശേഷം അറിവ് മാസ്റ്ററുടെയടുത്ത് കൺവേ ചെയ്യാൻ പറഞ്ഞിരുന്നു.
ഞാൻ പിന്നെയും പോയത് അൻപ് മാസ്റ്ററുടെ അടുത്ത് ആണ്. അൻപ് മാസ്റ്റർ ഇങ്ങനെ പറഞ്ഞു എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ ‘ഞാൻ തന്നെയാണ് അൻപ് അറിവ് അവിടെയുണ്ടെന്ന് പറഞ്ഞു. എനിക്കുമാത്രമല്ല സെറ്റിൽ ഒരുപാട് പേർക്ക് ഇത് നടന്നിട്ടുണ്ട്.,’ മഹിമ നമ്പ്യാർ പറഞ്ഞു.
Content Highlight: Mahima Nambiar says that you will not recognize the anbariv masters when you see them in person