ആർ.ഡി.എക്സ് സെറ്റിൽ തനിക്ക് മറക്കാൻ പറ്റാത്ത ഒരനുഭവം പങ്കുവെക്കുകയാണ് നടി മഹിമ നമ്പ്യാർ. സെറ്റിൽ ആദ്യ ദിവസം തനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമാണെന്നും താൻ യഥാർത്ഥ ജീവിതത്തിൽ ഒട്ടും പക്വത ഇല്ലാത്ത ഒരാളാണെന്നും മഹിമ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ സ്‌ക്രീനിൽ പക്വതയോടെ അഭിനയിക്കുന്നത് കുറച്ച് പ്രയാസമാണെന്നും മഹിമ കൂട്ടിച്ചേർത്തു. ആദ്യ ദിവസം പോയിരുന്നപ്പോൾ തന്റെ സ്കിൻ ടോൺ ഒക്കെ ആകെ മങ്ങിപ്പോയെന്നും ഭയങ്കര അസ്വസ്ഥയായെന്നും മഹിമ പറഞ്ഞു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ആദ്യ ദിവസം പ്രെസെന്റ് സിറ്റുവേഷൻ ഷൂട്ട് ചെയ്യുന്ന സമയത്ത് തന്റെ മുഖമൊന്ന് ഡള്ളാക്കിയപ്പോൾ ‘അയ്യോ ഞാൻ ഇങ്ങനെ ആയിരിക്കുമോ മൊത്തം സിനിമയിൽ’ എന്ന് ചിന്തിച്ചിരുന്നെന്നും മഹിമ നമ്പ്യാർ പറയുന്നുണ്ട്. മഹിമ നമ്പ്യാർ മലയാളത്തിൽ ഒരു മുഴുനീള നായികയായി എത്തിയ സിനിമ കൂടിയാണ് ആർ.ഡി.എക്സ്.
‘ആദ്യ ദിവസം എനിക്ക് മറക്കാൻ പറ്റാത്ത ദിവസമാണ്. ഞാൻ റിയൽ ലൈഫിൽ ഒട്ടും പക്വതയില്ല. സ്ക്രീനിൽ തന്നെ ഇത്തിരി പക്വതയോടെ അഭിനയിക്കുക എന്ന് പറഞ്ഞാൽ എനിക്ക് ഭയങ്കര ടാസ്ക് ആണ്. ഫസ്റ്റ് അവിടെ പോയിരുന്നപ്പോൾ എന്റെ സ്കിൻ ടോൺ ഒക്കെ ആകെ ഡള്ളായി . ഞാൻ ആദ്യ ദിവസം കുറച്ച് അപ്സെറ്റ് ആയിരുന്നു. ഞാൻ നഹാസ് സാറിന്റെ അടുത്തും പറഞ്ഞിട്ടുണ്ട്.
പ്രസന്റ് സിറ്റുവേഷൻ ഷൂട്ട് ചെയ്യുന്ന സമയത്ത് നമ്മുടെ മുഖം ഒന്ന് ടോൺ ഡൗൺ ചെയ്യുമെന്ന് പറഞ്ഞിരുന്നു. മേക്കപ്പ് ചെയ്യാൻ കൊണ്ടിരുത്തിയപ്പോൾ തന്നെ ഡാർക്ക് മേക്കപ്പ് ഒക്കെ ഇട്ട്. എന്നെ മൊത്തമായിട്ട് ഡള്ള് ചെയ്തപ്പോൾ ഞാൻ കുറച്ച് അപ്സെറ്റായി. അയ്യോ ഞാൻ ഇങ്ങനെ ആയിരിക്കുമോ മൊത്തം സിനിമയിൽ എന്ന സംഭവം ഉണ്ടായിരുന്നു,’ മഹിമ നമ്പ്യാർ പറഞ്ഞു.
ആർ.ഡി.എക്‌സിലെ തന്റെ അഭിനയത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം ലഭിച്ചത് പ്രേക്ഷകരുടെ അടുത്തുനിന്ന് തന്നെയാണെന്നും മഹിമ നമ്പ്യാർ അഭിമുഖത്തിൽ പറയുന്നുണ്ട്.
Content Highlight: Mahima nambiar about the unforgettable moment in RDX movie