മലയാളത്തിൽ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്. മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ മികച്ച മലയാള സിനിമകൾ സമ്മാനിച്ച നിർമാതാവാണ് സോഫിയ പോൾ. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ.ഡി.എക്‌സും സോഫിയ പോളിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ സിനിമയായിരുന്നു. 100 കോടി ക്ലബ്ബിൽ കയറിയ ചിത്രം കൂടിയാണിത്.
ആർ.ഡി.എക്സ് സിനിമയുടെ ലൊക്കേഷനിൽ വെച്ച് സോഫിയ പോളുമായുള്ള തന്റെ അനുഭവം പങ്കുവെക്കുകയാണ് നടി മഹിമ നമ്പ്യാർ. വീക്കെൻഡ് ആണ് സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ താൻ ഭയങ്കര എക്സൈറ്റഡ് ആയിരുന്നെന്നും മഹിമ പറയുന്നുണ്ട്. സോഫിയ പോളിനെ ആദ്യം കാണുന്നത് ഷൂട്ടിന്റെ ആദ്യ ദിവസമാണെന്നും താൻ ആദ്യം പോയി സംസാരിച്ചില്ലെന്നും മഹിമ പറഞ്ഞു.
തന്റെ ഷോട്ട് ഓക്കെ ആയതിന് ശേഷമാണ് താൻ പോയി സംസാരിച്ചതെന്നും സോഫിയ പോൾ ഭയങ്കര ഫ്രണ്ട്‌ലിയാണെന്നും മഹിമ കൂട്ടിച്ചേർത്തു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് താരം.
‘വീക്കെൻഡ് സിനിമ എന്ന് പറയുമ്പോൾ തന്നെ നമുക്കറിയാം അവരുടെ എല്ലാ പടങ്ങളും ക്വാളിറ്റി സിനിമകളാണ്, എല്ലാം ഹിറ്റ്‌സുമാണ്. സോഫിയ മാം ലക്കി ചാമാണ്. വീക്കെൻഡ് ആണ് സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. അവരുടെ ഫിലിംസ് എല്ലാം ക്വാളിറ്റി ഫിലിംസാണ്, സെൻസിബിൾ ഫിലിംസ് ആണ്. അതിന്റെ ഒരു എക്സൈറ്റ്മെന്റ് എനിക്കുണ്ടായിരുന്നു.
മാമിനെ ഞാൻ ആദ്യം കാണുന്നത് ഷൂട്ടിന്റെ ആദ്യ ദിവസമാണ്. ഞങ്ങൾ ഷൂട്ട് ചെയ്യുന്നത് ഭയങ്കര ഇമോഷണൽ ആയിട്ടുള്ള സീൻ ആണ്. ഞാൻ അവിടെ പോയപ്പോൾ സോഫിയ മാം അവിടെ ക്യാമറയുടെ പുറകിൽ ഇരിക്കുകയാണ്. അപ്പോൾ എനിക്ക് നല്ല ടെൻഷൻ ആയിരുന്നു. എൻ്റെ ഫസ്റ്റ് ഡേ ആണ്. മലയാളത്തിൽ അങ്ങനെ സിനിമകളൊന്നും ചെയ്തിട്ടില്ല. വലിയൊരു പ്രോജക്ട് ആണ്, വലിയ താരനിരയാണ്. ആ റിസ്ക് എടുക്കുന്ന ടെൻഷൻ അവർക്കും ഉണ്ടാവുമല്ലോ.
അവർ മോണിറ്ററിന്റെ പുറകിൽ ഇരുന്ന് എല്ലാവരും കാണുമ്പോൾ എനിക്ക് ഭയങ്കര ടെൻഷൻ ആണ്. ഞാൻ ആദ്യം പോയിട്ട് സംസാരിച്ചൊന്നുമില്ല. ഫസ്റ്റ് ഷോട്ട് കഴിഞ്ഞ് നഹാസ് ‘നീ ചെയ്തത് നന്നായിട്ടുണ്ട്’ എന്ന് പറഞ്ഞതിന് ശേഷമാണ് എൻ്റെ ശ്വാസം നേരെ വീണത്. അതിന് ശേഷമാണ് ഞാൻ പോയി സംസാരിച്ചത്. അവർ ഭയങ്കര ഫ്രണ്ട്‌ലിയാണ്. നമുക്ക് എല്ലാം കംഫേർട്ടബിൾ ആണോ എന്ന് ലോക്കേഷനിൽ വരുമ്പോൾ മാം ചോദിക്കും,’ മഹിമ നമ്പ്യാർ പറഞ്ഞു.
Content Highlight: Mahima Nambiar about Sophia Paul