ആർ.ഡി.എക്സ് സിനിമയുടെ റിലീസ് ദിവസത്തെ ഓർമകൾ പങ്കുവെക്കുകയാണ് നടി മഹിമ നമ്പ്യാർ. റിലീസ് ദിവസം താൻ ചെന്നൈയിൽ ഒരു തമിഴ് സിനിമയുടെ ഫങ്ങ്ഷന് ആയിരുന്നെന്ന് മഹിമ നമ്പ്യാർ പറഞ്ഞു. ആർ.ഡി.എക്സിന്റെ എല്ലാ അപ്ഡേറ്റ്സും വിളിച്ച് ചോദിച്ചുകൊണ്ടിരുന്നത് പെപ്പെയുടെ അടുത്താണെന്നും മഹിമ നമ്പ്യാർ പറയുന്നുണ്ട്.
ആദ്യം താൻ ഓവർ എക്സൈറ്റഡ് ആവണ്ട എന്ന് കരുതി പെപ്പെ ‘ഓക്കേ ആണ്. നീ ഓവർ എക്സൈറ്റഡ് ഒന്നും ആവണ്ട, നല്ല റിസപ്ഷൻ ഒക്കെയാണ്’ എന്നാണ് പറഞ്ഞതെന്നും എന്നാൽ രണ്ട് മണിക്കൂർ കഴിഞ്ഞതിന് ശേഷം ‘എടീ നമ്മൾ ജയിച്ചെടി’ എന്ന് വിളിച്ച് പറഞ്ഞെന്നും മഹിമ നമ്പ്യാർ ഓർക്കുന്നു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സിനിമ റിലീസ് ചെയ്യുന്ന ദിവസം ഞാൻ ചെന്നൈയിൽ ആയിരുന്നു. റീലീസ് ഡേ ഞാൻ സിനിമ കണ്ടിട്ടില്ല. ചെന്നൈയിൽ വേറെ ഒരു മൂവിയുടെ ഫങ്‌ഷൻ നടക്കുകയായിരുന്നു. ഞാൻ എല്ലാ അപ്ഡേറ്റ്സും വിളിച്ച് ചോദിച്ചുകൊണ്ടിരുന്നത് പെപ്പെയുടെ അടുത്താണ്. ഓരോ അരമണിക്കൂർ കഴിയുമ്പോഴും എന്തായി എന്ന് ഞാൻ വിളിച്ചു ചോദിക്കും.
ആദ്യം ഞാൻ ഓവർ എക്സൈറ്റഡ് ആവണ്ട എന്ന് കരുതി പുള്ളിക്കാരൻ എന്നോട് ‘ഓക്കേ ആണ്. നീ ഓവർ എക്സൈറ്റഡ് ഒന്നും ആവണ്ട, നല്ല റിസപ്ഷൻ ഒക്കെയാണ്’ എൻ്റെ അടുത്ത് പറഞ്ഞത്. പിന്നെ രണ്ട് മണിക്കൂർ കഴിഞ്ഞിട്ട് ‘എടീ നമ്മൾ ജയിച്ചെടി’ എന്ന് പറഞ്ഞു. അപ്പോൾ തുടങ്ങിയ സന്തോഷമാണ്. അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.
റിലീസിന് ശേഷം ഞാൻ ഇപ്പോഴാണ് കൊച്ചിയിലേക്ക് തിരിച്ച് വരുന്നത്. ഇവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് എനിക്കിപ്പോഴാണ് മനസ്സിലാകുന്നത്. ആർ.ഡി.എക്‌സിലെ സോങ്ങിന് ആണെങ്കിലും നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്. ഭയങ്കര സന്തോഷം തോന്നുന്നു.
തമിഴ് സിനിമയായിരുന്നു ഞാൻ കൂടുതൽ ഫോക്കസ് ചെയ്തിരുന്നത്. മലയാളത്തിൽ നല്ലൊരു പ്രോജക്ട് വരുന്നില്ലല്ലോ അങ്ങനെയൊരു അംഗീകാരം മലയാളത്തിൽ കിട്ടുന്നില്ലല്ലോ എന്നൊരു വിഷമം എനിക്കുണ്ടായിരുന്നു. അതിപ്പോൾ മാറിക്കിട്ടി,’ മഹിമ നമ്പ്യാർ പറഞ്ഞു.
Content Highlight: Mahima Nambiar about RDX release day