| Tuesday, 19th December 2023, 12:03 pm

ഞാൻ ഓൾറെഡി എയറിലാണ്, ഇനി എന്നെ പറപ്പിക്കല്ലേ; കാസർഗോഡ് ഭാഷയെക്കുറിച്ച് മഹിമ നമ്പ്യാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആർ.ഡി.എക്സ് സിനിമയോടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഹിമ നമ്പ്യാർ. കാര്യസ്ഥൻ എന്ന സിനിമയിലൂടെയാണ് മഹിമ സിനിമയിലേക്ക് എത്തുന്നതെങ്കിലും മലയാളത്തിൽ ശ്രദ്ധേയമായ റോളുകൾ താരം ചെയ്തിരുന്നില്ല. വാലാട്ടി, മാസ്റ്റർപീസ്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ മഹിമ ക്യാരക്ടർ റോളുകൾ ചെയ്തിട്ടുണ്ട്. എന്നാൽ താരം മുഴുനീള കഥാപാത്രം ചെയ്യുന്നത് ആർ.ഡി.എക്സിലാണ്. കാസർകോഡ് ജില്ലക്കാരിയാണ് മഹിമ. താരത്തിന്റെ കാസർഗോഡ് ഭാഷ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.

താൻ കാസർഗോഡ് ഭാഷ ഇന്റർവ്യൂയിൽ എല്ലാം പറയുമ്പോൾ തന്റെ നാട്ടിലുള്ളവർക്ക് അത് ഓഫെന്റഡ് ആയിട്ട് തോന്നുണ്ടെന്നും അത് കേൾക്കുമ്പോൾ തനിക്ക് സങ്കടം തോന്നാറുണ്ടെന്നും മഹിമ പറഞ്ഞു. തന്റെ അമ്മയുടെ സ്കൂളിലെ കുട്ടികൾ താൻ കാസർഗോഡ് പറയുന്നത് കൂടുന്നുണ്ടെന്ന് പറഞ്ഞിരുന്നെന്ന് മഹിമ കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഹിമ.

‘ഞാൻ ഓൾറെഡി എയറിലാണ്. ഇനി എന്നെ പറപ്പിക്കല്ലേ.. നമ്മൾ ഇത് ഫൺ ആയിട്ടാണ് ചെയ്യുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഈ കാസർകോഡ് മലയാളം എന്നുള്ളത് ഭയങ്കര കോമൺ ആയിട്ട് പറയുന്നതാണ്. ഇപ്പോൾ തൃശ്ശൂരിൽ, തിരുവനന്തപുരത്ത് ഇവടിയൊക്കെ പറയുന്ന പോലെ തന്നെയാണ് കാസർഗോഡ് പറയുന്നതാണ് ഈ ഭാഷ.

പക്ഷേ അവർക്ക് അത് ഓഫെന്റഡ് ആയി പോകരുത്. ഞാനിത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അവർക്ക് അത് ഓഫെന്റഡ് ആവാൻ പാടില്ലല്ലോ. ഒരു പോയിൻറ് എത്തിയപ്പോൾ എനിക്ക് ബാക്കിയുള്ളവരെ വിഷമിപ്പിക്കരുത് എന്ന് തോന്നിയിരുന്നു അതുകൊണ്ട് ഇനി മതി നിർത്താമെന്ന് പറഞ്ഞു. അമ്മ ടീച്ചറാണ്. അമ്മ സ്കൂളിലൊക്കെ പോകുമ്പോൾ കുട്ടികൾ ഇങ്ങനെ ചോദിക്കും.

ഇവിടെ എല്ലാവർക്കും ഗോപിക എന്ന പേരെ അറിയുകയുള്ളൂ ,,’ഗോപിക കാസർഗോഡ് ഭാഷയിൽ പറയുന്നുണ്ട്, അത് ടൂ മാച്ച് ആവുന്നുണ്ട് ടീച്ചറെ’ എന്നൊക്കെ അവർ പറയും. എനിക്കത് കേൾക്കുന്നത് ഭയങ്കര സങ്കടമുണ്ട്. പക്ഷേ ചോദിക്കുമ്പോൾ നമുക്ക് പറയാതിരിക്കാൻ പറ്റില്ലാലോ,’ മഹിമ നമ്പ്യാർ പറഞ്ഞു.

Content Highlight: Mahima nambiar about her kasarkode slang

We use cookies to give you the best possible experience. Learn more