എന്റെ ഡ്രീം ആക്ടർ ഇയാളാണ്; ബോളിവുഡിൽ നിന്നൊക്കെ ഓഫറുകൾ വന്നിരുന്നു: മഹിമ നമ്പ്യാർ
Entertainment news
എന്റെ ഡ്രീം ആക്ടർ ഇയാളാണ്; ബോളിവുഡിൽ നിന്നൊക്കെ ഓഫറുകൾ വന്നിരുന്നു: മഹിമ നമ്പ്യാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd December 2023, 11:05 pm

ആർ.ഡി.എക്സ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മഹിമ നമ്പ്യാർ. കാര്യസ്ഥൻ എന്ന സിനിമയിലൂടെയാണ് മഹിമ സിനിമയിലേക്ക് എത്തുന്നതെങ്കിലും മലയാളത്തിൽ ശ്രദ്ധേയമായ റോളുകൾ താരം ചെയ്തിരുന്നില്ല. വാലാട്ടി, മാസ്റ്റർപീസ്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ മഹിമ ക്യാരക്ടർ റോളുകൾ ചെയ്തിട്ടുണ്ട്. എന്നാൽ താരം മുഴുനീള കഥാപാത്രം ചെയ്യുന്നത് ആർ.ഡി.എക്സിലാണ്.

തനിക്ക് കൂടെ അഭിനയിക്കാൻ ആഗ്രഹമുള്ള ഡ്രീം ആക്ടറെ കുറിച്ച് പറയുകയാണ് നടി മഹിമ നമ്പ്യാർ. ഷാരൂഖ് ഖാന്റെ കൂടെ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഡ്രീം അല്ലെ അതുകൊണ്ട് തനിക്ക് എന്ത് വേണമെങ്കിലും ആലോചിക്കാമെന്നായിരുന്നു മഹിമയുടെ മറുപടി. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഷാരൂഖ് ഖാൻ. ഡ്രീം അല്ലേ നമുക്ക് എങ്ങനെ വേണമെങ്കിലും പറയാമല്ലോ. എന്തുവേണമെങ്കിലും വിചാരിക്കാമല്ലോ. നടക്കാനുള്ള ചാൻസ് ഉണ്ടല്ലോ,’ മഹിമ നമ്പ്യാർ പറഞ്ഞു.

ബോളിവുഡിൽ നിന്നും ഓഫറുകൾ വന്നിരുന്നോ എന്ന ചോദ്യത്തിന് വന്നിരുന്നെന്നും എന്നാൽ അതിൽ ജനുവിനിറ്റി തോന്നിയിട്ടില്ലെന്നുമായിരുന്നു മഹിമയുടെ മറുപടി.

‘ബോളിവുഡിൽ നിന്നൊക്കെ ഓഫറുകൾ വന്നിരുന്നു. പക്ഷേ എനിക്ക് പ്രോജക്ടിൽ ജനുവിനിറ്റി തോന്നാത്തതുകൊണ്ട് ചെയ്തില്ല. ഓഫറുകൾ വരുമ്പോൾ നമുക്ക് ഉണ്ടാകുമല്ലോ ഇത് ശരിയാണോ അതോ വെറുതെ പറ്റിക്കാൻ വിളിക്കുകയാണോ എന്നൊക്കെ വിചാരിച്ചിട്ട് തൽക്കാലം വേണ്ട എന്ന് വിചാരിച്ചതാണ്. വന്ന കോൾസൊന്നും ജനുവിനാണോ എന്ന് എനിക്കറിഞ്ഞുകൂടാ,’ മഹിമ പറഞ്ഞു.

https://youtube.com/shorts/JDvfJFk-5M4?si=OFJBHdUPwpjq6qIx

എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ സംവിധാനം ചെയ്യുന്ന ലിറ്റിൽ ഹാർട്സാണ് മഹിമയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്ന ചിത്രം. ആർ.ഡി.എക്സിന് ശേഷം ഷെയ്ൻ നിഗം -മഹിമ നമ്പ്യാർ ജോഡി വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ സിബി, ശോശ എന്നീ കഥാപാത്രങ്ങളെയാണ് ഷെയ്‌നും മഹിമയും അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

Content Highlight: Mahima nambiar about her dream actor