| Monday, 18th December 2023, 10:02 am

അന്ന് അത് ബോഡി ഷെയ്‌മിങ് ആണെന്ന് അറിയില്ലായിരുന്നു; കളിയാക്കി വിളിച്ച പേരിനെക്കുറിച്ച് മഹിമ നമ്പ്യാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാര്യസ്ഥൻ എന്ന സിനിമയിൽ ഒരു ക്യാരക്ടർ റോളിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് മഹിമ നമ്പ്യാർ. എന്നാൽ താരം തമിഴ് ഇൻഡസ്‌ട്രിയിലായിരുന്നു സജീവമായിരുന്നത്. ‘സാട്ടൈ’ എന്ന ആദ്യ തമിഴ് ചിത്രത്തിലൂടെ മഹിമ തമിഴ് ഇൻഡസ്ട്രിയിൽ എത്തുന്നത്. മാസ്റ്റർപീസ്, മധുര രാജ, വാലാട്ടി തുടങ്ങിയ മലയാള ചിത്രങ്ങളിൽ മഹിമ ക്യാരക്ടർ റോളുകൾ ചെയ്തിരുന്നു.

താരം ആദ്യമായി മലയാളത്തിൽ മുഴുനീള കഥാപാത്രം ചെയ്യുന്നത് നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ.ഡി.എക്സിലാണ്. മഹിമ എന്ന നടിയെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാക്കിയത് ആർ.ഡി.എക്‌സാണ്.

താൻ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആൺകുട്ടികൾ തന്നെ ഉണക്ക മത്തി എന്ന് വിളിച്ച് കളിയാക്കാറുണ്ടായിരുന്നെന്ന് മഹിമ പറഞ്ഞു. അന്ന് അത് ബോഡി ഷെയ്‌മിങ് ആണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും മഹിമ കൂട്ടിച്ചേർത്തു. അന്ന് തന്നെ കളിയാക്കവർ ഇന്ന് തന്നെ വന്ന് കാണണമെന്നും മഹിമ പറഞ്ഞു. ഇന്ന് താൻ തരക്കേടില്ലാത്ത ലുക്ക് ഉണ്ടെന്നാണ് കരുതുന്നതെന്നും മഹിമ പറയുന്നുണ്ട്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ ക്ലാസിലെ ബോയ്സ് ഒക്കെ എന്നെ ഉണക്ക മത്തി എന്ന് വിളിക്കുമായിരുന്നു. അന്നത് ബോഡി ഷെയ്‌മിങ് ആണെന്ന് നമുക്ക് അറിയില്ലലോ. അന്ന് എന്നെ ഉണക്ക മത്തി എന്ന് വിളിച്ചവർ ഇപ്പോൾ എന്നെ ഒന്ന് കാണണം. ഇപ്പോൾ അത്യാവശ്യം ഡീസന്റ് ആയിട്ടുള്ള ലുക്ക് ഉണ്ട് എന്നാണ് തോന്നുന്നത്. അന്ന് ഉണക്ക മത്തി എന്ന് വിളിച്ചെങ്കിൽ ഇപ്പോൾ പച്ചമത്തിയെന്ന വ്യത്യാസം മാത്രമേയുള്ളൂ,’ മഹിമ നമ്പ്യാർ പറഞ്ഞു.

എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ സംവിധാനം ചെയ്യുന്ന ലിറ്റിൽ ഹാർട്സാണ് മഹിമയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്ന ചിത്രം. ആർ.ഡി.എക്സിന് ശേഷം ഷെയ്ൻ നിഗം -മഹിമ നമ്പ്യാർ ജോഡി വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Content Highlight: Mahima nambiar about body shaming comments

Latest Stories

We use cookies to give you the best possible experience. Learn more