| Thursday, 12th October 2017, 8:06 pm

കൊടിക്കുന്നില്‍ സുരേഷിന് നേരെ ചാണകവെള്ളം തളിച്ച് മഹിളാ മോര്‍ച്ച; അധിക്ഷേപിച്ചതിന് കാരണം സുരേഷ് ദളിതനായുകൊണ്ടെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ഉപവാസ വേദിയില്‍ ചാണകവെള്ളം തളിച്ച് മഹിളാ മോര്‍ച്ച. കൊട്ടാരക്കരയിലെ എം.പിയുടെ ഉപവാസ വേദിയിലാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചത്.

കഴിഞ്ഞ ദിവസം കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഉപവാസ സമരം കഴിഞ്ഞതിന് പിന്നാലെയായിരുന്നു സംഭവം. റെയില്‍വെയുടെ അവഗണനയ്‌ക്കെതിരായിരുന്നു ഉപവാസം. എന്നാല്‍ ഇത് രാഷ്ട്രീയ തട്ടിപ്പാണെന്ന് ആരോപിച്ച മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ വേദിയിലെത്തി ചാണക വെള്ളം തളിക്കുകയായിരുന്നു. ബി.ജെ.പി. ജില്ലാ ജന. സെക്രട്ടറി ജി.ഗോപകുമാര്‍ അടക്കമുള്ളവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.


Also Read:  അരവിന്ദ് കെജരിവാളിന്റെ കാര്‍ മോഷണം പോയി; കാണാതായത് തെരഞ്ഞെടുപ്പു കാലത്തെ താരത്തെ


കൊടിക്കുന്നില്‍ സുരേഷ് ദളിതനായതിനാലാണ് ബി.ജെ.പിയുടെ നേതൃത്വത്തില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നു. സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

നീക്കത്തിന് പിന്നില്‍ സുരഷിനെ ജാതീയമായി അധിക്ഷേപിക്കുക എന്ന ലക്ഷ്യമായിരുന്നുവെന്നും അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും ഡി.സി.സി സെക്രട്ടറി പി ഹരികുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബി.ജെ.പിയ്ക്കും മഹിളാ മോര്‍ച്ചയ്ക്കുമെതിരെ പരാതി കൊടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

We use cookies to give you the best possible experience. Learn more