പുതുച്ചേരി: മാഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മെഹ്‌റൂഫിനെ കേരളത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി. കേന്ദ്ര നിര്‍ദ്ദേശം പാലിക്കാന്‍ കേരളത്തിന് ബാധ്യതയുണ്ട്. ആരോഗ്യ വകുപ്പ് തീരുമാനമെടുക്കണം. വിവാദങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും നാരായണസ്വാമി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അ
ദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിനെതിരെ മെഹ്‌റൂഫിന്റെ കുടുംബം നിയമ നടപടിക്ക് ഒരുങ്ങാനിരിക്കെയാണ് പുതുച്ചേരി മുഖ്യമന്ത്രിയുടെ പ്രതികരണം. മെഹ്‌റൂഫിന്റെ പേര് കേരളത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഇദ്ദേഹത്തിന്റെ പേര് പുതുച്ചേരിയുടെ പട്ടികയില്‍ത്തന്നെയാണ് ഉള്‍പ്പെടുത്തേണ്ടത് എന്നായിരുന്നു കേരളത്തിന്റെ നിലപാട്. മെഹ്‌റൂഫ് മയ്യഴി സ്വദേശിയായതിനാല്‍ കേരളത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു കേരളം അവകാശപ്പെടുന്നത്.
എന്നാല്‍, കേന്ദ്ര നിര്‍ദ്ദേശം മറികടന്ന് പുതുച്ചേരിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് നാരായണ സ്വാമി അറിയിച്ചിരിക്കുന്നത്. എന്താണോ കേന്ദ്ര നിര്‍ദ്ദേശം അത് പാലിക്കാനേ സംസ്ഥാനത്തിന് കഴിയൂ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം നടപ്പിലാക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ വിവാദങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക