| Sunday, 24th July 2022, 4:35 pm

മലയന്‍കുഞ്ഞിന് റീമേക്ക് ഉണ്ടാകുമോ? ഉത്തരവുമായി മഹേഷ് നാരായണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസില്‍ നായകനായെത്തിയ മലയന്‍കുഞ്ഞ് തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ചിത്രത്തെ കുറിച്ച് വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ജാതി രാഷ്ട്രീയത്തെ കുറിച്ചും മനുഷ്യരുടെ അതിജീവനത്തെ കുറിച്ചും സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്.

ഫഹദിന്റെ സിനിമകള്‍ക്ക് അന്യഭാഷാ കാണികളും ഏറെയാണ്. അദ്ദേഹത്തിന്റെ അഭിനയ മികവിനെ കുറിച്ച് വിവിധ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരും നല്ല അഭിപ്രായങ്ങള്‍ പറയാറുണ്ട്.

തിരക്കഥയും സിനിമാറ്റോഗ്രാഫിയും നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. മലയന്‍കുഞ്ഞ് മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മഹേഷ് നാരായണന്‍. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയന്‍കുഞ്ഞിന്റെ റീമേക്കിനെ കുറിച്ചൊന്നും ഇപ്പോള്‍ ആലോചിട്ടില്ലെന്നും ഇതേ ഭാഷയില്‍ തന്നെ സബ്‌ടൈറ്റിലില്‍ എല്ലാവരും കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതെന്നുമാണ് മഹേഷ് പറഞ്ഞത്.

‘മലയന്‍കുഞ്ഞിന്റെ റീമേക്കിനെ കുറിച്ചൊന്നും ഇപ്പോള്‍ ആലോചിട്ടില്ല. നമ്മള്‍ നമ്മുടെ ഭാഷയില്‍ സിനിമയുണ്ടാക്കുന്നു എന്നെ ഉള്ളൂ. ഇത് ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞാല്‍ നമ്മുടെ ഭാഷയില്‍ തന്നെ സിനിമ മറ്റുള്ളവര്‍ കാണണമെന്നാണ്. അതുകൊണ്ടാണ് ഇത് മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാത്തത്.

നമുക്ക് വേണമെങ്കില്‍ വേറെ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാമായിരുന്നു. ഇതേ ഭാഷയില്‍ തന്നെ സബ്‌ടൈറ്റിലില്‍ എല്ലാവരും കാണട്ടെ എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അങ്ങനെയല്ലേ വേണ്ടത്,’ മഹേഷ് നാരായണന്‍ പറഞ്ഞു.

നവാഗതനായ സജി മോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. 30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

Content Highlight: Mahesh Narayanan answering the question of will there be a remake of Malayankunju

We use cookies to give you the best possible experience. Learn more