| Saturday, 9th March 2024, 10:22 pm

സ്വന്തം പടം കാണാൻ പറയില്ല; പറയുകയാണെങ്കിൽ സജസ്റ്റ് ചെയ്യുക ആ സിനിമ: മഹേഷ് നാരായണൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് മഹേഷ് നാരായണൻ. ടേക്ക് ഓഫ്, മാലിക്, സി.യു സൂൺ, അറിയിപ്പ് തുടങ്ങി നിരവധി സിനിമകൾ മഹേഷ് മലയാളികൾക്ക് നൽകിയിട്ടുണ്ട്. സംവിധാനത്തിന് പുറമെ നിരവധി ചിത്രങ്ങുടെ എഡിറ്റർ കൂടെയായിരുന്നു മഹേഷ്. പ്രേക്ഷകരോട് തന്റെ ഏത് സിനിമയാണ് കാണാൻ സജസ്റ്റ് ചെയ്യുക എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മഹേഷ് നാരായണൻ.

തന്റെ പടങ്ങൾ കാണാൻ സജസ്റ്റ് ചെയ്യാറില്ലെന്നും മറ്റുള്ളവരുടെ പടങ്ങൾ കാണാനാണ് പറയാറുള്ളതെന്നുമായിരുന്നു മഹേഷിന്റെ മറുപടി. ഇനി തന്റെ പടങ്ങൾ ആളുകളോട് കാണാൻ പറയുകയാണെങ്കിൽ സ്ഥലത്തിന് അനുസരിച്ച് ഇരിക്കുമെന്നും മഹേഷ് പറഞ്ഞു. ഫെസ്റ്റിവലിൽ ആണെങ്കിൽ അറിയിപ്പ് കാണാൻ പറയുമെന്നും മഹേഷ് കൂട്ടിച്ചേർത്തു.

വേറെ സ്ഥലങ്ങളിൽ ആണെങ്കിൽ മാലിക്കോ ടേക് ഓഫോ കാണിക്കുമെന്നും മഹേഷ് പറയുന്നുണ്ട്. എന്നാൽ പിള്ളേരുടെ അടുത്താണെങ്കിൽ സി.യു സൂൺ കാണിക്കുമെന്നും മഹേഷ് പറയുന്നുണ്ട്. ക്യൂ സ്റ്റുഡിയോയുടെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ മറ്റുള്ളവരുടെ പടങ്ങൾ കാണാനേ സജസ്റ്റ് ചെയ്യാറുള്ളൂ. സ്വന്തം പടം കാണാൻ പറയാറില്ല. പിന്നെ പടം ചെയ്തിട്ടുണ്ട് എന്ന് പറയാറേ ഉള്ളൂ. അത് ചിലപ്പോൾ ഒരു സ്ഥലത്തിനനുസരിച്ചിരിക്കും. ഇപ്പോൾ ഞാൻ ഫെസ്റ്റിവൽ സ്ഥലത്താണെങ്കിൽ അറിയിപ്പ് കാണാൻ പറയും. ഏത് ടൗൺ ആണെന്ന് വെച്ചാൽ ആ സ്ഥലത്തായിരിക്കും. ചിലപ്പോൾ മാലിക് അല്ലെങ്കിൽ ടേക്ക് ഓഫ് ആയിരിക്കും. പിള്ളേരുടെ അടുത്താണെങ്കിൽ സി.യു സൂൺ ആയിരിക്കും,’ മഹേഷ് നാരായണൻ പറഞ്ഞു.

തന്റെ ആദ്യ സിനിമ മുതൽ കാണാൻ പറയുമെന്ന് ഈ സമയം ദിലീഷ് പോത്തൻ കൂട്ടിച്ചേർത്തു. ‘ചോദിക്കുന്ന ആൾക്ക് ഏത് സിനിമയാണ് ഇഷ്ടപ്പെടുക എന്നത് നമ്മുടെ ഫാക്ടർ ആയിരിക്കും. അല്ലെങ്കിൽ ആദ്യ സിനിമ മുതൽ കാണട്ടെ എന്ന് തോന്നും. സംവിധായകൻ എന്ന നിലയിൽ ഗ്രാഫ് അളക്കാൻ പറ്റുമായിരിക്കും. ആദ്യത്തെ സിനിമ തൊട്ട് കാണട്ടെ എന്ന് വിചാരിക്കും,’ ദിലീഷ് പോത്തൻ പറയുന്നുണ്ട്.

Content Highlight: Mahesh narayanan about his suggested movies

We use cookies to give you the best possible experience. Learn more