ഞാൻ എഡിറ്റ് ചെയ്യുമ്പോൾ ഓഡിയൻസിനെ കാണാറുണ്ട്: മഹേഷ് നാരായണൻ
Film News
ഞാൻ എഡിറ്റ് ചെയ്യുമ്പോൾ ഓഡിയൻസിനെ കാണാറുണ്ട്: മഹേഷ് നാരായണൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th March 2024, 10:49 pm

താൻ എഡിറ്റ് ചെയ്യുന്ന സിനിമകളൊക്കെ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സൈഡിലാണ് നിൽക്കുന്നതെന്ന് സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ഫീഡ്ബാക്കിന് അനുസരിച്ചാണ് താൻ കൂടുതലും വർക്ക് ചെയ്യുന്നതെന്നും മഹേഷ് പറഞ്ഞു. താൻ എഡിറ്റ് ചെയ്യുമ്പോൾ പ്രേക്ഷകരെ മനസിൽ കാണാറുണ്ടെന്നും മഹേഷ് പറയുന്നുണ്ട്. ക്യൂ സ്റ്റുഡിയോയുടെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എഡിറ്റ് ചെയ്യുന്ന സിനിമകളൊക്കെ ഡയറക്ടറുടെയും റൈറ്ററുടെയും സൈഡിലാണ് ഞാൻ നിൽക്കുന്നത്. അവരുടെ ഫീഡ്ബാക്ക് അനുസരിച്ചാണ് ഞാൻ കൂടുതലും വർക്ക് ചെയ്യുന്നത്. അതിലും നമ്മൾ ഓഡിയൻസിനെ കാണാറുണ്ട്. ഓഡിയൻസ് അത് കിട്ടുന്നുണ്ടോ? ഡയറക്ടറാണ് കഥ പറയേണ്ടത്.

സ്ക്രിപ്റ്റ് കേൾക്കുന്നതിന് മുമ്പായിട്ട് ഞാൻ എടുത്ത് നരേഷനാണ് പറയാൻ പറയുക. പുതിയ ഡയറക്ടർ ആണെങ്കിൽ ഇവരുടെ തലയിൽ നമുക്ക് സിനിമ മൊത്തം കാണാൻ പറ്റും. ഞാനെപ്പോഴും വിശ്വസിക്കുന്നത് എഡിറ്റ് പെർസ്പെക്റ്റീവിൽ സിനിമ കാണാൻ കഴിയുന്ന ഒരാൾക്ക് ഒരു സിനിമ നരേറ്റ് ചെയ്യാനും പറ്റണം,’ മഹേഷ് നാരായണൻ പറഞ്ഞു.

പ്രേക്ഷകരോട് തന്റെ ഏത് സിനിമയാണ് കാണാൻ സജസ്റ്റ് ചെയ്യുക എന്ന ചോദ്യത്തിനും മഹേഷ് അഭിമുഖത്തിൽ മറുപടി പറയുന്നുണ്ട്. തന്റെ പടങ്ങൾ കാണാൻ സജസ്റ്റ് ചെയ്യാറില്ലെന്നും മറ്റുള്ളവരുടെ പടങ്ങൾ കാണാനാണ് പറയാറുള്ളതെന്നുമായിരുന്നു മഹേഷിന്റെ മറുപടി. ഇനി തന്റെ പടങ്ങൾ ആളുകളോട് കാണാൻ പറയുകയാണെങ്കിൽ സ്ഥലത്തിന് അനുസരിച്ച് ഇരിക്കുമെന്നും മഹേഷ് പറഞ്ഞു.

‘ഞാൻ മറ്റുള്ളവരുടെ പടങ്ങൾ കാണാനേ സജസ്റ്റ് ചെയ്യാറുള്ളൂ. സ്വന്തം പടം കാണാൻ പറയാറില്ല. പിന്നെ പടം ചെയ്തിട്ടുണ്ട് എന്ന് പറയാറേ ഉള്ളൂ. അത് ചിലപ്പോൾ ഒരു സ്ഥലത്തിനനുസരിച്ചിരിക്കും. ഇപ്പോൾ ഞാൻ ഫെസ്റ്റിവൽ സ്ഥലത്താണെങ്കിൽ അറിയിപ്പ് കാണാൻ പറയും. ഏത് ടൗൺ ആണെന്ന് വെച്ചാൽ ആ സ്ഥലത്തായിരിക്കും. ചിലപ്പോൾ മാലിക് അല്ലെങ്കിൽ ടേക്ക് ഓഫ് ആയിരിക്കും. പിള്ളേരുടെ അടുത്താണെങ്കിൽ സി.യു സൂൺ ആയിരിക്കും,’ മഹേഷ് നാരായണൻ പറഞ്ഞു.

Content Highlight: Mahesh narayan about his edited films