ന്യൂദല്‍ഹി: കൈക്കൂലി കേസില്‍ അറസ്റ്റിലായ റെയില്‍വേ ബോര്‍ഡംഗം മഹേഷ് കുമാര്‍ നാല് മാസം മുന്‍പ് ജനന തിയ്യതി തിരുത്തിയതായി റിപ്പോര്‍ട്ട്.
ഈ വര്‍ഷം ജൂലൈയില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കാനാണ് മഹേഷ് കുമാര്‍ ഔദ്യോഗിക രേഖയില്‍ മാറ്റം വരുത്തിയത്. നിലവിലെ ചെയര്‍മാന്‍ വിനയ് മിത്തല്‍ അടുത്ത മാസം 30 ന് വിരമിക്കും. []
1955 മെയ് 15 എന്ന ജനന തിയ്യതി 1955 ജൂലൈ 15 എന്നാക്കുകയായിരുന്നു. അധികമായി ലഭിക്കുന്ന രണ്ട് മാസം റെയില്‍വേ ബോര്‍ഡ് ചെയര്‍മാനാകുന്നതിന് മഹേഷ് കുമാറിനെ യോഗ്യനാക്കുമായിരുന്നു.
വിരമിക്കാന്‍ രണ്ട് വര്‍ഷം ബാക്കിയുണ്ടെങ്കില്‍ മാത്രമേ ഈ സ്ഥാനത്തേക്ക് പരിഗണിക്കൂ. ഒരു വര്‍ഷം ജനറല്‍ മാനേജര്‍ ആയിരിക്കണമെന്നതാണ് മറ്റൊരു വ്യവസ്ഥ. ഇത് ഇതിനകം ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
ജനന തിയ്യതി മാറ്റിയത് ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓപീസര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ റെയില്‍ മന്ത്രാലയത്തിലെ ചീഫ് പേഴ്‌സനല്‍ ഓഫീസര്‍ ഇത് നിഷേധിക്കുകയും എഴുത്തില്‍ തെറ്റിപ്പോയതാണെന്നും മഹേഷ് കുമാര്‍ നല്‍കിയത് പോലെ തിരുത്താന്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ കം ചീഫ് അക്കൗണ്ട്‌സ് ഓഫീസറോട് നിര്‍ദേശിക്കുകയുമായിരുന്നു.
ഉദ്യോഗക്കയറ്റത്തിന് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബാന്‍സാലിന്റെ സഹോദരിയുടെ പുതിരന്‍ വിജയ് സിംഗ്ലക്ക് കൈക്കൂലി നല്‍കിയെന്ന കേസിലാണ് റെയില്‍വേ ബോര്‍ഡ് അംഗമായ മഹേഷ് കുമാര്‍ അറസ്റ്റിലായത്.
ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ ചുമതലയിലേക്ക് ഉയര്‍ത്താനാണ് കൈക്കൂലി നല്‍കിയത്. രണ്ടായിരം കോടി രൂപയുടെ ടെന്‍ഡറുകള്‍ വരാനിരിക്കെ വന്‍ സാമ്പത്തിക നേട്ടമുണ്ടാകാകാനാണ് മഹേഷ് കുമാര്‍ കൈക്കൂവലി നല്‍കി ചുമതലാണ മാറ്റത്തിന് ശ്രമിച്ചത്.
രണ്ട് കോടി ആവശ്യപ്പെട്ടതില്‍ മൂന്‍കൂര്‍ തുകയായ 90 ലക്ഷം രൂപയാണ് നല്‍കിയത്.