Advertisement
Film News
മഹേഷ് ബാബുവും ത്രിവിക്രമും ഒന്നിക്കുന്നു; #SSMB28 2024 ജനുവരിയില്‍ റിലീസിന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 27, 07:33 am
Monday, 27th March 2023, 1:03 pm

ഹാട്രിക് വിജയം സ്വന്തമാക്കാന്‍ സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവും സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ചരിത്രം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്.

മാസ് ലുക്കില്‍ മഹേഷ് ബാബുവിന്റെ ചിത്രത്തോടൊപ്പം സിനിമയുടെ റിലീസ് ഡേറ്റുമുള്ള പോസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 2024 ജനുവരി 14ല്‍ സംക്രാന്തി ആഘോഷ വേളയിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

ഹാരിക ആന്‍ഡ് ഹസിന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ എസ്. രാധാകൃഷ്ണ( ചൈന ബാബു)നാണ് ചിത്രം നിര്‍മിക്കുന്നത്. വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഫാമിലി ഇമോഷന്‍സ് ചേര്‍ന്നുള്ള മാസ് ആക്ഷന്‍ എന്റര്‍ടെയിനറായി ഒരുങ്ങുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്.

ദേശീയ അവാര്‍ഡ് ജേതാവായ നവിന്‍ നൂലി എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തില്‍ എ.എസ്. പ്രകാശ് കലാസംവിധാനം നിര്‍വഹിക്കുന്നു. സംഗീത സംവിധാനം – തമന്‍, ഛായാഗ്രഹണം – പി.എസ്. വിനോദ്, പി.ആര്‍.ഒ. – ശബരി

Content Highlight: mahesh babu movie #ssmb28 release date