| Wednesday, 11th May 2022, 2:14 pm

എന്റെ ഫാന്‍സ് ഒരു പൊളി പൊളിക്കും; പുതിയ ചിത്രത്തെ കുറിച്ച് മഹേഷ് ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹേഷ് ബാബുവും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സര്‍ക്കാരു വാരി പാട്ടയാണ് ഇപ്പോള്‍ തെലുങ്ക് സിനിമ ലോകത്ത് ചര്‍ച്ച. ആക്ഷന് പ്രാധാന്യം കൊടുത്തിരിക്കുന്ന ചിത്രത്തിലെ ട്രെയ്‌ലറും പാട്ടുകളും ഇതിനോടകം തന്നെ ഹിറ്റാണ്.

സാര്‍ക്കാരു വാരി പാട്ട റിലീസിനൊരുങ്ങുമ്പോള്‍ ട്വിറ്ററിലെ വാട്ട്‌സ് ഹാപ്പെനിംഗ് ട്രെന്‍ഡില്‍ വീഡിയോ ചെയ്തിരിക്കുകയാണ് മഹേഷ് ബാബു. ഈ വീഡിയോയില്‍ മഹേഷ് ബാബു നല്‍കിയിരിക്കുന്ന ഒരു ഉത്തരമാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

ഒരു ട്വീറ്റില്‍ സര്‍ക്കാരു വാരി പാട്ടയെ ഡിസ്‌ക്രൈബ് ചെയ്യാനാണ് വീഡിയോയിലെ ചോദ്യം. ‘ഈ സമ്മറില്‍ എന്റെ ഫാന്‍സ് ഒരു പൊളി പൊളിക്കും,’ എന്നായിരുന്നു മഹേഷിന്റെ മറുപടി.

താങ്കളെ തന്നെ ഒരു ഇമോജിയായി സങ്കല്‍പിച്ചാല്‍ അതേതായിരിക്കും എന്ന ചോദ്യത്തിന് സ്‌മൈലി ഇമോജിയാണ് മഹേഷ് തെരഞ്ഞെടുത്തത്. ട്വിറ്ററില്‍ ഫോളോ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തി തന്റെ ഭാര്യയായിരിക്കുമെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ബോളിവുഡില്‍ അഭിനയിക്കാനില്ല എന്ന് മഹേഷ് ബാബുവന്റെ പരാമര്‍ശം ചര്‍ച്ചയായിരുന്നു. ‘എന്നെ ഉള്‍ക്കൊള്ളാനാവാത്ത ഒരു സിനിമാലോകത്ത് സമയം കളയാന്‍ ഞാനില്ല. തെലുങ്ക് സിനിമയില്‍ ഇപ്പോള്‍ കിട്ടുന്ന ബഹുമാനവും താരമൂല്യവും വളരെ വലുതാണ്. അതുകൊണ്ട് തെലുങ്ക് വിട്ട് വേറെ എവിടെയെങ്കിലും പോയി സിനിമകള്‍ ചെയ്യുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടില്ല.

May be an image of 2 people and text that says "WOMIE MYTHRI MAKERS మహాశివరాత్రి మహా శుభాకాంక్షలు కా శు భా គ లు CMB ណគគាគរគណធាគបរគណយ" BYEL 福 MAY MAY12TH2022 12TH 2022 సరతరు వారి పాట PARASURAM MAWTWYENEWYRANISHANKARRANACHA NAVEEN YERNENI NAVEENYERNENI RAVI RAM K ΑΗΑΝΤ GOPI ACHANTA THAMANS MADHIE MARTHAND MENKATER WWWWWWHSHIHAEIALKA YUGANDHART SITARAM CHERRY CHANDU KUMAR #SarkaruVaariPaata"

സിനിമകള്‍ ചെയ്ത് വളരുന്നത് മാത്രമാണ് ഞാന്‍ സ്വപ്നം കണ്ടത്. എന്റെ സിനിമകള്‍ രാജ്യം മുഴുവന്‍ കാണണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അതിപ്പോള്‍ സാധ്യമായി,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച മേജര്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ചായിരുന്നു മഹേഷിന്റെ പരാമര്‍ശം.

മെയ് 12നാണ് സര്‍ക്കാരു വാരി പാട്ട തിയേറ്ററുകളിലെത്തുന്നത്. പരശുറാം പെട്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ്, ജി.എം.ബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

കേരളമുള്‍പ്പെടെ തെന്നിന്ത്യയില്‍ മൊത്തം വന്‍ വിജയമായി മാറിയ ‘ഗീതാ ഗോവിന്ദം’ എന്ന ചിത്രത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട.

എസ്. തമന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മാധിയാണ് നിര്‍വഹിക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍: രാജ് കുമാര്‍, ചിത്രസംയോജനം: മാര്‍ത്താണ്ഡ് കെ വെങ്കിടേഷ്, കലാസംവിധാനം: എ.എസ് പ്രകാശ്, സംഘട്ടനം: റാം ലക്ഷ്മണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിജയ റാം പ്രസാദ്, സി.ഇ.ഒ: ജെറി ചന്തു, വി.എഫ്.എക്സ്: യുഗന്ധര്‍.ടി. വാര്‍ത്താ പ്രചരണം: പി.ശിവപ്രസാദ്.

Content Highlight: mahesh babu about sarkaru vaari paata movie that his fans going to have a blast in this summer

We use cookies to give you the best possible experience. Learn more