national news
ടൂറിസം മന്ത്രി എന്നത് ട്വിറ്ററില്‍ നിന്ന് നീക്കി ആദിത്യ താക്കറെ; മഹാരാഷ്ട്ര സര്‍ക്കാര്‍ രാജിവെച്ചേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 22, 06:13 am
Wednesday, 22nd June 2022, 11:43 am

മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സര്‍ക്കാര്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ടൂറിസം മന്ത്രി എന്നത് ട്വിറ്ററില്‍ നിന്നും ആദിത്യ താക്കറെ നീക്കിയിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം.

55 പേരാണ് മന്ത്രിസഭയില്‍ ശിവസേനയ്ക്കുള്ളത്. ഇതില്‍ ഭൂരിഭാഗം പേരും നിലവില്‍ ഏക് നാഥ് ഷിന്‍ഡെയ്ക്ക് പിന്തുണയറിയിച്ചതോടെയാണ് സര്‍ക്കാരില്‍ പ്രതിസന്ധികള്‍ രൂക്ഷമാകുന്നത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് എം.എല്‍.എമാരും നേരത്തെ വ്യക്തമാക്കിയിരുന്നു.

നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മഹാവികാസ് അഘാഡി സര്‍ക്കാരില്‍ പ്രതിസന്ധികള്‍ രൂക്ഷമായത്. ഉദ്ധവ് താക്കറെ വിളിച്ച യോഗത്തില്‍ നിന്നും മഹാവികാസ് അഗാഡി സര്‍ക്കാരിന്റെ 16 എം.എല്‍.എമാര്‍ മാത്രമാണ് പങ്കെടുത്തത്. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്.

പൊതുമരാമത്ത് മന്ത്രി ഏക്നാഥ് ഷിന്‍ഡെ എം.എല്‍.എമാരുമായി ഒളിവില്‍ പോയതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. 22 എം.എല്‍.എമാരോടൊപ്പം ഗുജറാത്തിലെ റിസോര്‍ട്ടിലാണ് ഷിന്‍ഡെയെന്ന വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇവര്‍ക്ക് പഞ്ചാബില്‍ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Mahavikas aghadi sarkkar may resign says reports