| Sunday, 12th February 2023, 4:17 pm

മഹാവീര്യരുടെ പുതിയ അര്‍ഥതലങ്ങള്‍ ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ; ചിത്രം മലയാള സിനിമയുടെ ക്ലാസിക് ലിസ്റ്റിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ സിനിമ പ്രേമികള്‍ക്കിടയില്‍ ഏറെ നിരൂപക പ്രശംസ നേടിയെടുത്ത ചിത്രമായിരുന്നു മഹാവീര്യര്‍. എന്നാല്‍ ചിത്രത്തിന്റെ പ്രമേയവും അവതരണവും പൂര്‍ണമായും എല്ലാത്തരം പ്രേക്ഷകര്‍ക്കും ഉള്‍ക്കൊള്ളുവാന്‍ സാധിച്ചിരുന്നില്ല, ആയതുകൊണ്ട് തന്നെ തീയേറ്ററുകളില്‍ ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കുവാനും കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഈ മാസം ഫെബ്രുവരി 10ന് പ്രമുഖ ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആയ സണ്‍ നെക്സ്റ്റ് വഴി ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്തിരുന്നു. സിനിമ ആസ്വാദകര്‍ക്കിടയിലേക്ക് ചിത്രം എത്തിയതോടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലേ സിനിമ ചര്‍ച്ചകളില്‍ മഹാവീര്യരാണ് ചൂടുപിടിക്കുന്ന വിഷയം. ഒരു കോര്‍ട്ട് റും ഫാന്റെസി പ്രമേയമായി എത്തിയ ചിത്രത്തിന്റെ പുതിയ അര്‍ഥ തലങ്ങള്‍ പങ്കുവെക്കുകയാണ് സിനിമ പ്രേമികള്‍.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിനെ കൂടാതെ അസിഫ് അലി, ഷാന്‍വി ശ്രീ വാസ്തവ, ലാല്‍, സിദ്ധിഖ്, കൃഷ്ണ പ്രസാദ്, മല്ലികാ സുകുമാരന്‍, ലാലു അലക്‌സ്,മേജര്‍ രവി, വിജയ് മേനോന്‍, കലാഭവന്‍ പ്രചോദ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

എം മുകുന്ദന്റെ കഥയില്‍ ഷംനാസാണ് ചിത്രം നിര്‍മിച്ചത്.സെല്‍വരാജ് ചന്ദ്രുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ‘മഹാവീര്യര്‍’നിര്‍മിച്ചിരിക്കുന്നത്.

നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നത്.പി. ആര്‍.ഒ ശബരി

content highlight: mahaveeryar movie ott success

We use cookies to give you the best possible experience. Learn more