| Sunday, 26th June 2022, 6:06 pm

രുദ്ര മഹാവീര ഉഗ്രസേന മഹാരാജവായി നടന്‍ ലാല്‍; മഹാവീര്യര്‍ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന മഹാവീര്യറിലെ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി.എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
എബ്രിഡ് ഷൈനാണ് മഹാവീര്യര്‍ സംവിധാനം ചെയ്യുന്നത്.
ജൂലൈ 21ന് ചിത്രം റിലീസ് ചെയ്യുക.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നര്‍മ -വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് നിവിന്‍ പോളിയും ആസിഫ് അലിയുമെത്തുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാവീര്യര്‍.

സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്ര സംയോജനം -മനോജ്, ശബ്ദ മിശ്രണം -വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം -അനീസ് നാടോടി, വസ്ത്രാലങ്കാരം -ചന്ദ്രകാന്ത്, മെല്‍വി ജെ, ചമയം -ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം -ബേബി പണിക്കര്‍.

രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങിയ തുറമുഖമാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന നിവിന്‍ പോളിയുടെ മറ്റൊരു ചിത്രം. ചിത്രം ജൂണ്‍ പത്തിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റി. പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ജിസ് ജോയിയുടെ സംവിധാനത്തിലെത്തിയ ഇന്നലെ വരെയാണ് ഒടുവില്‍ റിലീസ് ചെയ്ത ആസിഫ് അലിയുടെ ചിത്രം.

Content Highlight : Mahaveeryar movie  lal character poster released

We use cookies to give you the best possible experience. Learn more