| Monday, 4th April 2022, 9:06 pm

നിവിന്‍ പോളി ന്നാ സുമ്മാവാ; ഭീഷ്മയേയും ഗോള്‍ഡിനേയും തകര്‍ത്ത് മഹാവീര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു നിവിന്‍ പോളി ചിത്രം മഹാവീര്യരുടെ ടീസര്‍ പുറത്തു വന്നത്. വണ്‍ ടു ത്രി മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

ഇപ്പോഴിതാ ഒരു റെക്കോഡും ചിത്രത്തിനെ തേടിയെത്തിയിരിക്കുകയാണ്. 24 മണിക്കൂറിനിടെ ഏറ്റവുമധികം ആളുകള്‍ കണ്ട, ഏറ്റവുമധികം ലൈക്കുകള്‍ നേടിയ ടീസര്‍ എന്ന റെക്കോഡാണ് ചിത്രത്തെ തേടി എത്തിയിരിക്കുന്നത്.

6 മില്യണ്‍ റിയല്‍ ടൈം വ്യൂസും 308K ലൈക്ക്‌സുമാണ് മഹാവീര്യരുടെ ടീസര്‍ നേടിയത്. ഇതോടെ ഏറ്റവുമധികം വ്യൂസ് നേടുന്ന ടീസര്‍ എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ‘ഗോള്‍ഡി’ന്റെയും ഏറ്റവുമധികം ലൈക്കുകള്‍ നേടുന്ന ടീസര്‍ എന്ന് സാക്ഷാല്‍ ‘ഭീഷ്മ പര്‍വ’ത്തിന്റെയും റെക്കോഡാണ് മഹാവീര്യന്‍ മറികടന്നിരിക്കുന്നത്.

നിവിന്‍ പോളിക്ക് പുറമെ ആസിഫ് അലിയും ലാലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് പുറമെ ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്,പ്രമോദ് വെളിയനാട്,ഷൈലജ പി അമ്പു എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. പോളി ജൂനിയര്‍ പിക്‌ചേര്‍സ്, ഇന്ത്യന്‍ മൂവി മേക്കഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നര്‍മ്മ – വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് എബ്രിഡി ഷൈന്‍ ഒരുക്കിയിരിക്കുന്നത്.

സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ്് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്രയാണ് സംഗീതമൊരുക്കുന്നത്.

ചിത്രസംയോജനം – മനോജ്, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം – ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം – ബേബി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlight: Mahaveeryan Teaser breaks the record of Bheeshmaparvam and Gold

Latest Stories

We use cookies to give you the best possible experience. Learn more