തെലങ്കാന: തെലങ്കാനയിലെ നാല്‍ഗോണ്ട ജില്ലയിലെ ചിറ്റിയാല്‍ പ്രദേശത്ത് നിര്‍മ്മിച്ച മഹാത്മാഗാന്ധിയുടെ ക്ഷേത്രം ജനശ്രദ്ധ പിടിച്ചുപറ്റുന്നു.
തൊട്ടടുത്ത ഗ്രാമങ്ങളിലുള്ളവര്‍ മാത്രമല്ല അടുത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പോലും ഗാന്ധിയെ വന്ദിച്ച് അനുഗ്രഹം വാങ്ങാനായി അമ്പലത്തില്‍ എത്തുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അമ്പലത്തിനുള്ളില്‍ വെച്ച് പ്രത്യേക പ്രാര്‍ത്ഥനയും നടത്താറുണ്ട്.
ദൈവത്തിന് തുല്യമായാണ് ക്ഷേത്രത്തില്‍ ഗാന്ധിയുടെ പ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദൈവമായാണ് ഇവിടുത്തുകാര്‍ ഗാന്ധിയെ പൂജിച്ചാരാധിക്കുന്നത്.
പുഷ്ങ്ങളും മാലകളും കൊണ്ട് ഗാന്ധിയുടെ പ്രതിമയെ അലങ്കരിച്ചിട്ടുണ്ട്. യഥാസമയം പൂജകളും നടക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഗാന്ധി അമ്പലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.
മഹാത്മാഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റാണ് ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. ജോലിയില്‍ നിന്നും വിരമിച്ച ഡോക്ടര്‍മാരും അധ്യാപകരുമാണ് ചാരിറ്റബിള്‍ ട്രസ്റ്റിലെ പ്രധാന അംഗങ്ങള്‍. അമ്പലം പണിത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ തിരക്ക് വര്‍ദ്ധിച്ചതായാണ് ഇവര്‍ പറയുന്നത്.