രാഷ്ട്രപിതാവായ മഹാത്മാഗാന്ധി സൗത്ത് ആഫ്രിക്കയിലെ ട്രാന്‍സ് വാളില്‍വെച്ച് ചുട്ടെരിച്ച പദ്ധതിയാണ് ഇവിടെ കോണ്‍ഗ്രസ് നടപ്പാക്കിയത്. ഇവിടുത്തെ മന്ത്രിമാരെങ്കിലും ഗാന്ധിജിയുടെ ജീവചരിത്രം പഠിക്കണം.
വര്‍ണവെറിയന്‍ ഭരണകൂടം അവിടെ നടത്തിയ ആധാര്‍പദ്ധതിയെ എതിര്‍ത്തതിന്ന് 20 ദിവസം ഗാന്ധിജിയെ ജയിലിലടച്ചു. ഒരു പൗരനെ, അതിലുപരി ഒരു മനുഷ്യനെ തിരിച്ചറിയാനുള്ള ഏറ്റവും വലിയ രേഖ ആ വ്യക്തിയുടെ ശരീരം തന്നെയാണ്.
എന്നാല്‍ ഫാസിസ്റ്റ് ഭീകരനായ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മ്മനിയിലെ ജൂതന്മാരെ ഒന്നടങ്കം കണ്ടുപിടിച്ച് വധിക്കാന്‍ വേണ്ടി തുടങ്ങിയ ഈ ആധാര്‍പദ്ധതിയാണ് സ്വതന്ത്ര ഇന്ത്യയും പിന്തുടരുന്നത് എന്നത് ലജ്ജാവഹമാണ്. പ്രശസ്ത അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ എഡ്വിന്‍ ബ്ലാക് (Edwin Black) തന്റെ IBM and the Holocaust എന്ന ഗ്രന്ഥത്തില്‍ ഇതിന്റെ ചരിത്രം വിവരിക്കുന്നതിനെക്കുറിച്ച് ഈ ലേഖകന്റെ “ആധാര്‍കാര്‍ഡ്- അമേരിക്കന്‍ ചാരപദ്ധതിയും കോര്‍പ്പറേറ്റ് അഴിമതിയും” എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
[]വര്‍ണവെറിയന്‍ ഭരണാധികാരികളും കൊളോണിയലിസ്റ്റുകളും ഫാസിസ്റ്റുകളും മനുഷ്യരെ വംശീയമായി തിരിച്ചറിയാന്‍ വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണിത്. എന്തിനാണ് വംശീയമായി തിരിച്ചറിയുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം വായനക്കാരുടെ സാമാന്യയുക്തിബോധത്തിനു വിടുന്നു.
ഒരു കുറ്റവാളിയുടെ വിരലടയാളം പോലുമെടുക്കാന്‍ കൃത്യമായ നിയമനിഷ്‌കര്‍ഷ ഇന്ത്യയിലുണ്ട്. ആ ഇന്ത്യയില്‍, ലോകത്തെവിടെയും ഇന്ന് നിലവിലില്ലാത്ത ഈ പദ്ധതി നടപ്പാക്കുകയാണ്. ഭരണഘടനാവിരുദ്ധവും സുപ്രീംകോടതി വിലക്കിയതുമായ ഈ നീചപദ്ധതിയെ എന്തിനാണ് വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കുന്നത്, എന്ന് ആലോചിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ പ്രഥമപൗരനായ രാഷ്ട്രപതിയ്ക്കും സുപ്രീം കോടതി ജഡ്ജിക്കുമില്ലാത്ത ആധാര്‍പദ്ധതി എന്തിനാണ് സാധാരണക്കാരും അവരുടെ മക്കളും ഏറ്റെടുക്കുന്നത്. പൗരന്മാര്‍ ക്രിമിനല്‍ കുറ്റവാളികളല്ല.
“സ്വകാര്യതക്കുള്ള അവകാശ”ത്തെയാണ് നീചന്മാരായ ഭരണാധികാരികള്‍ വെല്ലുവിളിക്കുന്നത്.