റാഞ്ചി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ജാതി പറഞ്ഞ് പരാമര്‍ശിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. “ബുദ്ധിമാനായ ബനിയ” എന്നാണ് അമിത് ഷാ ഗാന്ധിജിയെ വിശേഷിപ്പിച്ചത്. ഛത്തീസ്ഗഢിലെ ഒരു പ്രചരണ റാലിയിലാണ് ഷാ വിവാദ പരാമര്‍ശം നടത്തിയത്. ഷായുടെ ജാതി പരാമര്‍ശത്തില്‍ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഗാന്ധിജി ഉള്‍പ്പെടുന്ന ജാതിയാണ് ബനിയ. മഹാത്മാഗാന്ധിയുടെ ദീര്‍ഘവീക്ഷണത്തെ പറ്റി പറഞ്ഞപ്പോഴാണ് അമിത് ഷാ ജാതി പരാമര്‍ശം നടത്തിയത്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം പാര്‍ട്ടി പരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞതെന്നും അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസ് യാതൊരു പ്രത്യയശാസ്ത്രത്തിന്റെയും അടിത്തറയില്ലാത്ത പാര്‍ട്ടിയാണ്. സ്വാതന്ത്ര്യ സമര കാലത്ത് പ്രത്യേക ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഒരു പാര്‍ട്ടി മാത്രമായിരുന്നു ഇതെന്നും അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസ് സ്വാതന്ത്ര്യം ലഭിക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു. എല്ലാ തരത്തിലുള്ള ആശങ്ങള്‍ പിന്തുടരുന്നവരും അതില്‍ ഉണ്ടായിരുന്നു, ഇടതും വലതും സോഷ്യലിസ്റ്റുകളും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don”t Miss: ‘വസ്ത്രത്തിന് ഇറക്കം പോരാ’; നടി അമലാ പോളിന് നേരെ സദാചാര വാദികളുടെ അക്രമം
യാതൊരു പ്രത്യയശാസ്ത്രത്തിന്റെയും പിന്തുണയില്ലാതെ രൂപപ്പെടുത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് പറഞ്ഞ അമിത് ഷാ ഗാന്ധിയുടെ ദീര്‍ഘ വീക്ഷണമാണ് സ്വാതന്ത്ര്യം കിട്ടിയയുടന്‍ കോണ്‍ഗ്രസിനെ പിരിച്ച വിടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതിന് പിന്നിലെന്നും കൂട്ടിച്ചേര്‍ത്തു.