പേനകൊണ്ട് സമരം ചെയ്ത മഹാശ്വേതാ ദേവി
Discourse
പേനകൊണ്ട് സമരം ചെയ്ത മഹാശ്വേതാ ദേവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th July 2016, 9:45 am

എഴുത്തുകാരിയെന്ന ഐഡന്റിറ്റി സാമൂഹിക പ്രവര്‍ത്തകയെന്ന നിങ്ങളുടെ ഇമേജിനെ മറയ്ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മഹാശ്വേതാദേവി നല്‍കിയ മറുപടി “എന്നെ സംബന്ധിച്ച് എഴുത്ത് തന്നെ ഒരു ആക്ടിവിസം ആണ്” എന്നായിരുന്നു.

quote-mark

ആ പറഞ്ഞതിന്റെ വിശദീകരണമാണ് മഹേശ്വതാദേവിയുടെ രചനകള്‍. തന്റെ എഴുത്തുകളിലൂടെ അവര്‍ വരച്ചുകാട്ടാന്‍ ശ്രമിച്ചത് കുടിയേറ്റ തൊഴിലാളികളുടെയും താഴ്ന്നജാതിക്കാരുടെയും ഭൂരഹിതരുടെയും ഉപേക്ഷിക്കപ്പെട്ട സ്ത്രീ ജന്മകളുടെയും ആദിവാസികളുടെയും ജീവിതമായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട അവരുടെ അവകാശങ്ങളെക്കുറിച്ചായിരുന്നു. അവരെ ചൂഷണം ചെയ്യുന്നവരെക്കുറിച്ചും അടിച്ചമര്‍ത്തുന്നവരെക്കുറിച്ചുമായിരുന്നു.

തന്റെ ജീവിതത്തില്‍ താന്‍ കണ്ട സ്ത്രീ പുരുഷന്മാരുടെ യഥാര്‍ത്ഥ ജീവിതമാണ് തന്റെ രചനകളില്‍ പകര്‍ത്താറുള്ളതെന്നാണ് അവര്‍ പറയാനുള്ളത്.

സമൂഹത്തിലെ ആദിവാസികള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കും വേണ്ടി പേനകൊണ്ടും അല്ലാതെയും പോരാടിയ മഹാശ്വേതാ ദേവി പറയാറുള്ളത് സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ നേരിടുന്ന അനീതിയ്‌ക്കെതിരെ പോരാടുകയെന്നുള്ളതാണ് തന്റെ ജീവിതലക്ഷ്യമെന്നാണ്. ജീവിത അവസാനം വരെ ആ ലക്ഷ്യത്തിനുവേണ്ടിയാണ് അവര്‍ പ്രവര്‍ത്തിച്ചതും.

mahaswetha-devi

ഇടതുപക്ഷ സഹയാത്രികയായിരുന്ന മഹാശ്വേതാ ദേവി കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ബംഗാളിലെ സി.പി.ഐ.എമ്മുമായി തര്‍ക്കത്തിലായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ വികസന നയങ്ങള്‍ കര്‍ഷകരെ മണ്ണില്‍ നിന്നും പിഴുതെറിയാന്‍ തുടങ്ങിയതുമുതല്‍ മഹാശ്വേതാ ദേവിയുടെ പേന പ്രതികരിച്ചു തുടങ്ങി. ബംഗാളി പത്രങ്ങളിലെ എഡിറ്റോറിയലിലൂടെ നന്ദിഗ്രാം, സിംഗൂര്‍ വിഷയങ്ങളില്‍ സി.പി.ഐ.എമ്മിനെ കടന്നാക്രമിച്ചു.

ആരോപണങ്ങളെ ഇടതുപക്ഷം ശക്തമായി എതിര്‍ത്തിട്ടും അവര്‍ ആക്രമണം അവസാനിപ്പിച്ചില്ല. ഇത്ര വലിയൊരു ആക്രമണത്തിനു മുതിരുമ്പോള്‍ ഭയം നിങ്ങളില്‍ ഒട്ടും ഇല്ലേയെന്ന ചോദ്യത്തോട് ഒരു അഭിമുഖത്തില്‍ അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: “ഞാന്‍ റിത്വിക് ഘട്ടാക്കിന്റെ മരുമകളാണ്. ബിജോണ്‍ ഭട്ടാചാര്യയുടെ ഭാര്യയാണ്. ഞാനെന്തിന് ഭയക്കണം? എന്താണ് ഭയമെന്നു പോലും ഞങ്ങള്‍ക്കറിയില്ല.”

mahasweta-devi

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ഏറെ താല്‍പര്യം കാണിച്ചിരുന്നെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കഴിവുകേട് ചൂണ്ടിക്കാട്ടുന്നതില്‍ ഒട്ടും മടി കാണിച്ചിരുന്നില്ല. തൃണമൂല്‍ സര്‍ക്കാറിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കുമ്പോഴും മമതാ ബാനര്‍ജി കെട്ടിച്ചമച്ചതെന്നു പറഞ്ഞ് തള്ളിയ പാര്‍ക്ക് സ്ട്രീറ്റ് ബലാത്സംഗം പോലുള്ള സംഭവങ്ങള്‍ വരുമ്പോള്‍ സര്‍ക്കാറിനെ ഫാഷിസ്റ്റ് എന്നു വിളിക്കാന്‍ അവര്‍ ഒട്ടും മടികാട്ടിയിരുന്നില്ല. അതുപോലെ മമതയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ബംഗാളില്‍ പ്രഫസര്‍ അറസ്റ്റിലായപ്പോള്‍ ഇതു ഫാഷിസമാണ് എന്നു ഉറക്കെ വിളിച്ചുപറയാന്‍ അവര്‍ ധൈര്യം കാട്ടി.

ബംഗാളിലെ സി.പി.ഐ.എമ്മിന്റെ മാത്രമല്ല കേരളത്തിലെ സി.പി.ഐ.എമ്മിന്റെയും കണ്ണിലെ കരടായിരുന്നു അവര്‍. അത് ഏറ്റവുമധികം പ്രതിഫലിച്ചത് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനുശേഷമാണ്. ടി.പി വധത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ വാര്‍ധക്യസഹജമായ എല്ലാ ബുദ്ധിമുട്ടുകളും മറന്ന് അവരെത്തി. വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് ഹിംസയെക്കുറിച്ച് അവര്‍ സംസാരിച്ചു. പിന്നീട് ടി.പിയുടെ ഭാര്യ കെ.കെ രമയെ അവരുടെ വീട്ടിലെത്തിയ സന്ദര്‍ശിച്ചു.

തന്റെ ആത്മാര്‍ത്ഥതകൊണ്ടും ധീരതകൊണ്ടും ഉറച്ചുനിലപാടുകൊണ്ടുമാണ് മഹാശ്വേതാ ദേവി ജനമനസുകളില്‍ നിലയുറപ്പിച്ചത്.